ADVERTISEMENT

മെൽബൺ‌∙ ഓസ്ട്രേലിയൻ സ്പിന്നർ ആദം സാംപയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ആദം സാംപ കളിക്കുന്നില്ല. പകരക്കാരനായി ആഷ്ടൻ ആഗർ ടീമിലെത്തി. സാംപയ്ക്കു ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണുള്ളതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

താരങ്ങൾക്കു കോവിഡ് ബാധിച്ചാലും ലോകകപ്പ് മത്സരങ്ങൾ കളിക്കാൻ നിയമം അനുവദിക്കുന്നുണ്ട്. പക്ഷേ മറ്റു താരങ്ങൾക്കൊപ്പം യാത്ര ചെയ്യരുതെന്ന നിബന്ധനയുണ്ട്. സൂപ്പർ 12 റൗണ്ടിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനോടു പരാജയപ്പെട്ട ഓസ്ട്രേലിയയ്ക്ക് ഇന്നത്തെ കളി നിർണായകമാണ്. കോവിഡ് ബാധിതനായിട്ടും അയർലൻഡ് താരം ജോർജ് ഡോക്റെൽ ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരം കളിച്ചിരുന്നു.

English Summary: Australia's Adam Zampa Tests COVID-19 Positive Ahead Of Sri Lanka Clash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com