ADVERTISEMENT

ഇസ്‍ലാമബാദ്∙ ട്വന്റി20 ലോകകപ്പിൽ സിംബാബ്‍വെയ്ക്കെതിരെയും പാക്കിസ്ഥാൻ തോറ്റതിനു പിന്നാലെ ക്യാപ്റ്റൻ ബാബർ അസമിനെതിരെ രൂക്ഷവിമർശനവുമാ‌യി പാക്കിസ്ഥാൻ മുൻ പേസർ ശുഐബ് അക്തര്‍. പാക്കിസ്ഥാനു മോശം ക്യാപ്റ്റനാണുള്ളതെന്നും അവർ ലോകകപ്പിൽനിന്നു പുറത്തായതായും അക്തർ യുട്യൂബ് വി‍ഡിയോയിൽ പ്രതികരിച്ചു. ‘‘നിങ്ങൾക്ക് എന്തുകൊണ്ടാണ് ഇതു മനസ്സിലാകാത്തതെന്ന് എനിക്കറിയില്ല. ഞാനിതു മുൻപും പറഞ്ഞിട്ടുണ്ട്. ഒരിക്കൽ കൂടി പറയുകയാണ്. ബാറ്റിങ്ങിലെ പാക്കിസ്ഥാന്റെ മുൻനിര, മധ്യനിര താരങ്ങളെവച്ച് നമുക്കു തുടർച്ചയായി വിജയിക്കാനാകില്ല’’– അക്തർ പ്രതികരിച്ചു.

‘‘പാക്കിസ്ഥാന് ഒരു മോശം ക്യാപ്റ്റനാണുള്ളത്. അവർ‌ ലോകകപ്പിൽനിന്നു പുറത്തായി. മുഹമ്മദ് നവാസ് അവസാന ഓവറുകൾ എറിഞ്ഞ മൂന്ന് മത്സരങ്ങളും നമ്മള്‍ തോറ്റതാണ്. ബാബർ അസം വൺ ഡൗണായി ബാറ്റിങ്ങിന് ഇറങ്ങണം. ഷഹീൻ അഫ്രീദിയുടെ ഫിറ്റ്നസിലും പ്രശ്നങ്ങളുണ്ട്. ക്യാപ്റ്റൻസിയിലും മാനേജ്മെന്റിലും പ്രശ്നങ്ങളുണ്ട്. ഞങ്ങൾ നിങ്ങനെ പിന്തുണയ്ക്കും, പക്ഷേ എന്തു തരം ക്രിക്കറ്റാണു നിങ്ങൾ കളിക്കുന്നത്?’’

എതിരാളികൾ നമ്മെ വിജയിപ്പിക്കുമെന്നു കരുതരുതെന്നും അക്തർ വ്യക്തമാക്കി. ഞായറാഴ്ചത്തെ മത്സരത്തിൽ പാക്കിസ്ഥാൻ നെതർലൻഡ്സിനെ നേരിടും. ഈ കളി കൂടി തോറ്റാൽ പാക്കിസ്ഥാൻ ലോകകപ്പിൽനിന്നു പുറത്താകും. ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ ഇന്ത്യ നാലു വിക്കറ്റിനു തോൽപിച്ചിരുന്നു. രണ്ടാം മത്സരത്തിൽ സിംബാബ്‍വെ ഒരു റണ്ണിനു പാക്കിസ്ഥാനെ കീഴടക്കി.

English Summary: "Have A Bad Captain": Shoaib Akhtar Fumes After Pakistan's Shock Defeat In T20 World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com