ലോകകപ്പിൽ പന്തയം വച്ച യുവാവിനെ കണ്ടെത്തി ഒമർ ലുലു; കൊടുക്കുമോ അഞ്ചുലക്ഷം?
Mail This Article
കൊച്ചി∙ ‘എവിടെ അഞ്ചുലക്ഷം?’ എന്ന് ചോദിച്ചവരോടാണ്, പന്തയം വച്ച യുവാവിനെ കോഴിക്കോട്ടെത്തി കണ്ട് സംവിധായകൻ ഒമർ ലുലു. അവിടെ ചെന്നിട്ടാകാം ബാക്കി എന്നാണ് ഒമറിന്റെ പക്ഷം. അഞ്ചുലക്ഷം തന്നെ െകാടുക്കുമോ എന്ന് അറിയാൻ കാത്തിരിക്കൂവെന്ന് അദ്ദേഹം പറയുന്നു. ഒമറിനെ ബെറ്റ് വയ്ക്കാൻ വെല്ലുവിളിച്ച നിധിൻ നാരായണനോടൊപ്പമുള്ള ഫോട്ടോയും സംവിധായകൻ പങ്കുവച്ചു.
അവൻ സീരിയസ്സ് ആണെങ്കിൽ ഞാനും അങ്ങനെ തന്നെയെന്ന് ഒമർ പറയുന്നു. ‘ഇന്ന് കോഴിക്കോട്.. ബെറ്റ് വച്ച നിഥിനെ കാണാൻ..’ ഫെയ്സ്ബുക്കിൽ കുറിച്ച ശേഷമാണ് പന്തയം വച്ച യുവാവിനെ കാണാൻ പുറപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെ യുവാവിനൊപ്പമുള്ള ചിത്രവും പങ്കുവച്ചു. പാക്കിസ്ഥാന്റെ ബോളിങ് തന്ത്രങ്ങളെ മറികടന്ന് ട്വന്റി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ട് ചൂടിയതോടെയാണ് അഞ്ചുലക്ഷവും ചോദിച്ച് ഒമറിന്റെ പേജിൽ കമന്റുകൾ നിറയാൻ തുടങ്ങിയത്.
‘ഇംഗ്ലണ്ട് ജയിക്കും.. ബെറ്റ് ഉണ്ടോ അഞ്ചുലക്ഷത്തിന്..’ എന്നായിരുന്നു യുവാവിന്റെ വെല്ലുവിളി. ഇതിന് താഴെ സമ്മതം പറഞ്ഞ് ഒമർ ലുലുവും എത്തിയിരുന്നു. ഇതോടെയാണ് കാശ് എപ്പോൾ തരും എന്ന ചോദ്യങ്ങൾ വന്നുതുടങ്ങിയത്.
English Summary: Omar Lulu's FB post on T20 World Cup bet challenge