മങ്കാദിങ് ശ്രമം ഏറ്റില്ല, ഔട്ട് നൽകാതെ അംപയർ; നാണംകെട്ട് ആദം സാംപ- വിഡിയോ
Mail This Article
മെൽബൺ ∙ ഓസ്ട്രേലിയയിലെ ആഭ്യന്തര ട്വന്റി20 ക്രിക്കറ്റ് ലീഗായ ബിഗ് ബാഷിൽ മങ്കാദിങ് വഴി നോൺസ്ട്രൈക്കിങ് ബാറ്ററെ പുറത്താക്കാൻ ശ്രമിച്ച മെൽബൺ സ്റ്റാർസ് ക്യാപ്റ്റൻ ആദം സാംപ പരിഹാസ്യനായി. മെൽബൺ റെനഗെയ്ഡ്സിന്റെ ടോം റോജേഴ്സിനെയാണ് സാംപ മങ്കാദിങ് നടത്തിയത്.
പന്ത് റിലീസ് ചെയ്യും മുൻപ് റോജേഴ്സ് നോൺ സ്ട്രൈക്കറുടെ ക്രീസിനു പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. എന്നാൽ, സാംപയുടെ ബോളിങ് ആക്‌ഷൻ പൂർത്തിയായിരുന്നതിനാൽ, പന്ത് റിലീസ് ചെയ്തില്ലെങ്കിലും ബാറ്റർ പുറത്തായെന്നു വിധിക്കാനാവില്ലെന്നായിരുന്നു അംപയറുടെ ആദ്യ ്രപതികരണം.
തുടർന്ന് ടിവി അംപയറുടെ തീരുമാനവും ഇതു തന്നെയായിരുന്നു. ഇതോടെ റോജേഴ്സ് രക്ഷപ്പെട്ടു. ഐപിഎലിൽ മങ്കാദിങ് നടത്തി വാർത്തകളിൽ നിറഞ്ഞ ആർ. അശ്വിനും സാംപയും വരുന്ന സീസണിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി ഒരുമിച്ചു കളിക്കും.
English Summary: Adam Zampa's attempt of 'Mankading' overturned by third umpire in Big Bash League