ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയുടെ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ഇനിയും നീളും. താരം ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചു. താരത്തിന്റെ ഫിറ്റ്നസിൽ ആശങ്കകൾ തുടരുന്നതിനിടെയാണു ബിസിസിഐയുടെ നീക്കം. ശ്രീലങ്കയ്ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങൾക്കുള്ള ടീമിൽ നേരത്തേ ബുമ്രയെയും ഉൾപ്പെടുത്തിയിരുന്നു.

ബോളിങ്ങിൽ പഴയ നിലയിലേക്കെത്താൻ ബുമ്രയ്ക്കു കുറച്ചുകൂടി സമയം ആവശ്യമാണെന്ന് ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചു. ‘‘ഏകദിന പരമ്പരയ്ക്കു മുന്നോടിയായി ഗുവാഹത്തിയിലെത്തി ടീമിനൊപ്പം ബുമ്ര ചേരാനിരുന്നതാണ്. എന്നാൽ‌ ബോളിങ്ങിൽ പഴയ സ്ഥിതിയിലേക്കെത്താൻ അദ്ദേഹത്തിനു കുറച്ചുകൂടി സമയം ആവശ്യമാണ്. മുൻകരുതലായാണു തീരുമാനമെടുക്കുന്നത്.’’– ബിസിസിഐ അറിയിച്ചു.

അതേസമയം ബുമ്രയ്ക്കു പകരക്കാരനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ചൊവ്വാഴ്ച ഗുവാഹത്തിയിലാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. കഴി‍ഞ്ഞ വർഷം സെപ്റ്റംബറിൽ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിലാണ് ബുമ്ര ഇന്ത്യയ്ക്കായി ഒടുവിൽ കളിച്ചത്. ഏഷ്യാ കപ്പും ട്വന്റി20 ലോകകപ്പും താരത്തിനു നഷ്ടമായി. താരത്തിന്റെ തിരിച്ചുവരവ് ആരാധകർ പ്രതീക്ഷിച്ചിരിക്കുന്നതിനിടെയാണ് ബുമ്ര വീണ്ടും ടീമിൽനിന്നു പുറത്തായത്. ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനായി ജസ്പ്രീത് ബുമ്ര ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലാണ്.

English Summary: Jasprit Bumrah Ruled Out of ODI Series Against Sri Lanka, Fitness Concern

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com