സിറാജ് നമ്പർ 1; ബാറ്റർമാരിൽ കോലിയെ മറികടന്ന് ശുഭ്മൻ ഗിൽ 6–ാം സ്ഥാനത്ത്
Mail This Article
ദുബായ് ∙ ഏകദിന റാങ്കിങ്ങിൽ ടീം ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയതിനു പിന്നാലെ, ഏകദിന ബോളർ റാങ്കിങ്ങിൽ ഇന്ത്യയുടെ പേസ് ബോളർ മുഹമ്മദ് സിറാജ് ഒന്നാം സ്ഥാനത്ത്. ന്യൂസീലൻഡിന്റെ ട്രെന്റ് ബോൾട്ടിനെയും ഓസ്ട്രേലിയയുടെ ജോഷ് ഹെയ്‌സൽവുഡിനെയും പിന്നിലാക്കിയാണ് ഇരുപത്തിയെട്ടുകാരൻ സിറാജിന്റെ നേട്ടം. രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറി അതിവേഗം ശ്രദ്ധേയനായ സിറാജിന്റെ നേട്ടങ്ങൾക്കുള്ള അംഗീകാരമാണ് ഒന്നാം സ്ഥാനലബ്ധി. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ 9 വിക്കറ്റ് നേടിയ സിറാജ് ന്യൂസീലൻഡിനെതിരായ പരമ്പരയിലെ ആദ്യമത്സരത്തിൽ 4 വിക്കറ്റെടുത്തും ശ്രദ്ധേയനായി. മറ്റൊരു ഇന്ത്യൻ പേസർ മുഹമ്മദ് ഷമി 11 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 32–ാം റാങ്കിലെത്തി.
ബാറ്റർമാരിൽ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം തന്നെയാണ് ഒന്നാമത്. ഇരട്ട സെഞ്ചറിയും സെഞ്ചറിയുമായി തിളങ്ങിയ ഇന്ത്യൻ യുവതാരം ശുഭ്മൻ ഗിൽ റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി. വിരാട് കോലിയെ ഏഴാം സ്ഥാനത്താക്കി ഗിൽ 6–ാം റാങ്കിലെത്തി.
English Summary : Mohammed Siraj tops one day international bowlers ranking