അബദ്ധത്തിൽ ആർസിബി എന്നെഴുതി സാറ തെൻഡുൽക്കർ; ഏറ്റെടുത്ത് ആരാധകർ
Mail This Article
മുംബൈ∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന്റെ മകൾ സാറാ തെൻഡുൽക്കർ ഇൻസ്റ്റഗ്രാമിലിട്ട ചിത്രം ഏറ്റെടുത്ത് ഐപിഎൽ ടീമായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ആരാധകർ. നോട്ടു പുസ്തകത്തില്‍ ആർബിസി എന്ന് എഴുതുന്നതിനു പകരം ആർസിബി എന്ന് എഴുതിയതിന്റെ ചിത്രമാണ് സാറ ഇൻസ്റ്റയിൽ പബ്ലിഷ് ചെയ്തത്. നിമിഷനേരം കൊണ്ട് ആരാധകർ ചിത്രം വൈറലാക്കി.
‘‘ ആർബിസി എന്നെഴുതേണ്ടത് തെറ്റിച്ച് ആർസിബി എന്നാണു ഞാൻ എഴുതിയത്.’’– സാറ ഇൻസ്റ്റയിൽ പ്രതികരിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്നു സച്ചിൻ തെൻഡുൽക്കർ. സച്ചിന്റെ മകൻ അര്‍ജുൻ തെൻഡുല്‍ക്കറും മുംബൈ ഇന്ത്യൻസിലാണു കളിക്കുന്നത്. മുംബൈയുടെ മത്സരങ്ങൾ കാണാൻ ഗാലറിയിൽ സാറ തെൻഡുല്‍ക്കറും പതിവായി എത്താറുണ്ട്.
English Summary: Sarah Tendulkar's Hilarious Post On Royal Challengers Bangalore Goes Viral