വനിതാ ലോകകപ്പ്: ഇന്ത്യയ്ക്ക് 11 റൺസ് തോൽവി; ഇംഗ്ലണ്ട് സെമിയിൽ
Mail This Article
പോർട്ട് എലിസബത്ത്∙ വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ആദ്യ തോൽവി. ഗ്രൂപ്പ് ബി മത്സരത്തിൽ ലോക രണ്ടാം റാങ്കുകാരായ ഇംഗ്ലണ്ട് ഇന്ത്യയെ 11 റൺസിന് തോൽപിച്ചു. 152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റിനു 140 റൺസ് മാത്രമാണ് നേടിയത്. ഇതോടെ സെമി പ്രവേശനത്തിന് അയർലൻഡിനെതിരെ തിങ്കളാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരം ഇന്ത്യയ്ക്ക് നിർണായകമായി. ഇംഗ്ലണ്ട് സെമിയിലെത്തി. സ്കോർ: ഇംഗ്ലണ്ട്– 20 ഓവറിൽ 7ന് 151. ഇന്ത്യ– 20 ഓവറിൽ 5ന് 140. ഇംഗ്ലണ്ടിനായി 42 പന്തിൽ 50 റൺസ് നേടിയ നാറ്റ് സിവറാണ് പ്ലെയർ ഓഫ് ദ് മാച്ച്.
ഇന്ത്യയ്ക്കായി സ്മൃതി മന്ഥന (41 പന്തിൽ 52 റൺസ്), റിച്ച ഘോഷ് (34 പന്തിൽ 47 റൺസ്) എന്നിവർ തിളങ്ങിയപ്പോൾ ഷെഫാലി വർമ (8), ജമൈമ റോഡ്രിഗസ് (13), ഹർമൻപ്രീത് കൗർ (4) എന്നിവർ നിരാശപ്പെടുത്തി. ബോളിങ്ങിൽ പേസർ രേണുക സിങ് 4 ഓവറിൽ 15 റൺസ് വഴങ്ങി 5 വിക്കറ്റ് നേടി. മറ്റൊരു മത്സരത്തിൽ അയർലൻഡിനെതിരെ വെസ്റ്റിൻഡീസ് 6 വിക്കറ്റിന്റെ ജയം നേടി.
English Summary : England defeats india in women twenty20