ADVERTISEMENT

ഇസ്‍ലാമബാദ്∙ പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരത്തിനിടെ കളി തോറ്റ ദേഷ്യത്തിൽ മുന്നിലിരുന്ന സോഫ ചവിട്ടിത്തെറിപ്പിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വസീം അക്രം. പിഎസ്എല്ലിൽ കറാച്ചി കിങ്സ് ടീമിന്റെ പ്രസിഡന്റാണ് അക്രം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മുൾട്ടാൻ സുൽത്താൻസിനോടു മൂന്നു റൺസിന് കറാച്ചി കിങ്സ് തോറ്റതോടെയാണ് രോഷത്തോടെയുള്ള വസീം അക്രത്തിന്റെ പ്രതികരണം. പിഎസ്എല്ലിൽ അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കിയ കറാച്ചി നാലിലും തോറ്റിരുന്നു.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത മുള്‍ട്ടാൻ സുൽത്താൻസ് 20 ഓവറിൽ രണ്ടു വിക്കറ്റു മാത്രം നഷ്ടപ്പെടുത്തി 196 റൺസാണ് നേടിയത്. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‍വാന്റെ തകർപ്പൻ ബാറ്റിങ്ങാണ് സുൽത്താൻസിനെ മികച്ച സ്കോറിലെത്തിച്ചത്. 64 പന്തുകൾ നേരിട്ട റിസ്‍വാൻ 110 റൺസുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിൽ കറാച്ചിക്കു മികച്ച തുടക്കം ലഭിച്ചെങ്കിലും വിജയത്തിലെത്താൻ സാധിച്ചില്ല. മാത്യു വെയ്ഡും ജെയിംസ് വിൻസും ചേർന്ന് 75 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് കറാച്ചിക്കു വേണ്ടി ഉയർത്തിയത്. പിന്നീട് ക്യാപ്റ്റൻ ഇമാദ് വസീം 26 പന്തിൽ 46 റൺസെടുത്തു പൊരുതിനോക്കിയെങ്കിലും വിജയത്തിനു മൂന്നു റൺസ് അകലെ കറാച്ചി വീഴുകയായിരുന്നു. അവസാന പന്തിൽ വിജയിക്കാൻ കറാച്ചിക്ക് അഞ്ച് റൺസാണു വേണ്ടിയിരുന്നത്.

English Summary: Wasim Akram Kicks Sofa In Anger After Karachi Kings Lose In PSL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com