ADVERTISEMENT

ഇസ്‍ലാമബാദ്∙ പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരത്തിനിടെ ക്യാച്ച് പാഴാക്കിയതിന് സഹതാരത്തോടു ചൂടായി പേസർ മുഹമ്മദ് ആമിർ. കറാച്ചി കിങ്സ് താരമായ ആമിർ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിനെതിരായ മത്സരത്തിനിടെയാണ് സഹതാരമായ തയ്യബ് താഹിറിനോടു ദേഷ്യപ്പെട്ടത്. ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് വിജയ ലക്ഷ്യം പിന്തുടരുന്നതിനിടെ സർഫറാസ് അഹമ്മദിനെ പുറത്താക്കുന്നതിനുള്ള അവസരം തയ്യബ് താഹിർ പാഴാക്കുകയായിരുന്നു.

സർഫറാസിന്റെ ബാറ്റിൽ തട്ടി മിഡ് ഓഫിൽ ഉയർന്ന പന്തു പിടിച്ചെടുക്കാൻ തയ്യബിന് സാധിച്ചില്ല. ഇതേ തുടർന്നാണ് ആമിറിന്റെ രോഷ പ്രകടനം. ആമിറിനോടു മറുപടി പറയാനാകാതെ നിരാശനായി നിൽക്കുന്ന തയ്യബ് താഹിറിനേയും വിഡിയോയിൽ കാണാം. എന്തു തരത്തിലുള്ള ഫീൽഡിങ് ആണ് ഇതെന്ന് ആമിർ വിഡിയോയില്‍ ചോദിക്കുന്നു. മത്സരത്തിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് നാലു വിക്കറ്റ് വിജയം സ്വന്തമാക്കി. ടോസ് നേടിയ ക്വെറ്റ കറാച്ചി ടീമിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിൽ കറാച്ചി നേടിയത് 164 റൺസ്. മറുപടി ബാറ്റിങ്ങിൽ‌ 19.5 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് വിജയത്തിലെത്തി. 56 പന്തിൽ 86 റൺസുമായി തിളങ്ങിയ ന്യൂസീലൻഡ് താരം മാർട്ടിൻ ഗപ്ടിലാണ് ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് ടീമിന്റെ ടോപ് സ്കോറർ. വാലറ്റത്ത് മൂന്നു പന്തിൽ പത്ത് റൺസെടുത്ത് ഡ്വെയ്ൻ പ്രിട്ടോറിയസും ക്വെറ്റയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

English Summary: Mohammad Amir lambastes Tayyab Tahir for poor fielding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com