ADVERTISEMENT

മുംബൈ∙ ലോകത്തെ ഏറ്റവും സമ്പന്നരായ പത്ത് ക്രിക്കറ്റ് താരങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം ‘ദ് വേൾഡ് ഇൻഡെക്സ്’ പുറത്തുവിട്ടിരുന്നു. ട്വിറ്റർ വഴി പ്രചരിച്ച പട്ടിക പ്രകാരം ഓസ്ട്രേലിയ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റൻ ആദം ഗിൽക്രിസ്റ്റാണ് ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് താരം. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ, ഇന്ത്യൻ താരം വിരാട് കോലി എന്നിവരെല്ലാം ഈ കണക്കിൽ ഗിൽക്രിസ്റ്റിനേക്കാൾ പിന്നിലാണ്. എന്നാൽ അതല്ല സത്യമെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഗിൽക്രിസ്റ്റിന് ഏകദേശം 380 മില്യൻ ഡോളറിന്റെ സ്വത്തുക്കളുണ്ടെന്നാണ് ഈ കണക്കിൽ പറയുന്നത്. എന്നാൽ ലോകപ്രശസ്ത ഫിറ്റ്നസ് സെന്റര്‍ എഫ്45ന്റെ സിഇഒ ആദം ഗിൽക്രിസ്റ്റിനെ ക്രിക്കറ്റ് താരമെന്നു തെറ്റിദ്ധരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയതാകാമെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. 2022 ൽ 500 മില്യൻ ഡോളർ വരുമാനം ഉണ്ടാക്കിയതോടെയാണ് ഫിറ്റ്നസ് സെന്റർ സിഇഒ ആദ്യമായി വാർത്തകളിൽ ഇടം പിടിച്ചത്. ഇദ്ദേഹത്തിന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ആദം ഗിൽക്രിസ്റ്റുമായി ഒരു ബന്ധവുമില്ല.

ഓസ്ട്രേലിയൻ ക്യാപ്റ്റനായിരുന്ന ഗിൽക്രിസ്റ്റ് രാജ്യത്തിനായി 96 ടെസ്റ്റുകളും 287 ഏകദിനങ്ങളും 13 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 1999, 2003, 2007 വർഷങ്ങളില്‍ ഏകദിന ലോകകപ്പ് ജയിച്ച ഓസ്ട്രേലിയൻ ടീമുകളിൽ അംഗമായിരുന്നു. ക്രിക്കറ്റ് താരം ഗിൽക്രിസ്റ്റിന്റെ സ്വത്ത് സംബന്ധിച്ചു വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

English Summary: Is Adam Gilchrist the richest cricket in the world?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com