ADVERTISEMENT

മുംബൈ∙ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിൽ ഇംഗ്ലണ്ട് സമ്പൂർണ തോൽവി വഴങ്ങിയതിനു പിന്നാലെ മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോഗനെ ‘ചൊറിഞ്ഞ്’ മുൻ ഇന്ത്യൻ താരം വസീം ജാഫർ. ‘ഹലോ  മൈക്കൽ വോഗൻ കുറേ നാളായല്ലോ കണ്ടിട്ട്’ എന്നാണ് ബംഗ്ലദേശിന്റെ ജഴ്സി ധരിച്ച ചിത്രത്തിനൊപ്പം വസീം ജാഫർ ട്വീറ്റ് ചെയ്തത്. ബംഗ്ലദേശ് അണ്ടർ 19 ടീമിന്റെ ബാറ്റിങ് കൺസൽട്ടന്റ് കൂടിയാണു വസീം ജാഫർ.

വസീം ജാഫറും മൈക്കൽ വോഗനും ട്വിറ്ററിൽ പരസ്പരം പരിഹസിക്കുന്നതും തർക്കിക്കുന്നതും പതിവാണ്. ബംഗ്ലദേശിലെത്തിയ ട്വന്റി20 ലോക ചാംപ്യൻമാരെ 3–0നാണ് പരമ്പരയിൽ ആതിഥേയർ തോൽപിച്ചത്. ഇന്നലെ നടന്ന മൂന്നാം ട്വന്റി20യിൽ 16 റൺസിനായിരുന്നു ബംഗ്ലദേശിന്റെ വിജയം.

ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു. മറുപടി ബാറ്റിങ്ങില്‍ ആറു വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാനേ ഇംഗ്ലണ്ടിനു സാധിച്ചുള്ളൂ. അർധ സെഞ്ചറി നേടിയ ലിറ്റൻ ദാസാണു കളിയിലെ താരം. 57 പന്തുകൾ നേരിട്ട താരം 73 റണ്‍സാണു നേടിയത്.

English Summary: Wasim Jaffer destroys 'Twitter rival' Michael Vaughan with explosive dig

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com