പന്തു ചുരണ്ടൽ വിവാദം ക്യാപ്റ്റനാക്കി, ലൈംഗികാപവാദത്തിൽപെട്ട് സ്ഥാന നഷ്ടം; ടിം പെയ്ൻ വിരമിച്ചു
Mail This Article
×
ഹൊബാർട്ട് ∙ ഓസ്ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ ടിം പെയ്ൻ ക്രിക്കറ്റിൽ നിന്നു വിരമിച്ചു. 2018 മുതൽ 2021 വരെ ഓസീസിനായി 35 ടെസ്റ്റുകൾ കളിച്ച പെയ്ൻ 23 എണ്ണത്തിൽ ക്യാപ്റ്റനായിരുന്നു. പന്തു ചുരണ്ടൽ വിവാദത്തിൽപ്പെട്ട് സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും വിലക്കിലായതാണ് വിക്കറ്റ് കീപ്പറായ പെയ്നെ നായകപദവിയിലെത്തിച്ചത്.
പിന്നീട് ഒരു ലൈംഗികാപവാദ കേസിൽപ്പെട്ടതോടെ പെയ്നു സ്ഥാനം ഒഴിയേണ്ടി വന്നു. പെയ്ൻ ക്യാപ്റ്റനായ ഓസ്ട്രേലിയൻ ടീമിനെതിരെയാണ് ഇന്ത്യ 2021ൽ ചരിത്രപ്രസിദ്ധമായ ടെസ്റ്റ് പരമ്പര വിജയം നേടിയത്.
English Summary: Former Australian captain Tim Paine has retired
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.