ഡൽഹി ഫൈനലിൽ
Mail This Article
മുംബൈ ∙ പ്രഥമ വനിതാ പ്രിമിയർ ലീഗ് ട്വന്റി20യിലെ അവസാന ലീഗ് മത്സരത്തിൽ യുപി വാരിയേഴ്സിനെ 5 വിക്കറ്റിനു തോൽപിച്ച് ഡൽഹി ക്യാപിറ്റൽസ് ഫൈനലിൽ. ആദ്യം ബാറ്റ് ചെയ്ത യുപി 20 ഓവറിൽ 6ന് 138 റൺസെടുത്തപ്പോൾ ഡൽഹി 17.5 ഓവറിൽ 5ന് 142 റൺസ് നേടി വിജയത്തിലെത്തി. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയതോടെയാണ് ഡൽഹി നേരിട്ട് ഫൈനലിനു യോഗ്യത നേടിയത്. ഡൽഹിക്കും മുംബൈ ഇന്ത്യൻസിനും 12 പോയിന്റ് വീതമുണ്ടെങ്കിലും റൺറേറ്റ് മികവിൽ ഡൽഹിയാണ് ഒന്നാമത്. മുംബൈയും 3–ാം സ്ഥാനക്കാരായ യുപിയും തമ്മിലുള്ള ക്വാളിഫയർ മത്സരത്തിലെ വിജയിയെ ഡൽഹി ഫൈനലിൽ നേരിടും. 26നാണ് ഫൈനൽ.
ബോളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങിയ ഡൽഹിയുടെ അലീസ് കാപ്സെയാണ് പ്ലെയർ ഓഫ് ദ് മാച്ച്. ബോളിങ്ങിൽ 4 ഓവറിൽ 26 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ അലീസ് ബാറ്റിങ്ങിൽ 31 പന്തിൽ പുറത്താകാതെ 34 റൺസ് നേടി. മെഗ് ലാനിങ് (39 റൺസ്), മരിസേൻ കേപ്പ് (34) എന്നിവരും ഡൽഹിക്കായി തിളങ്ങി.
English Summary: women's premier League Twenty20 Delhi in the final