നടന്നുപോകുമ്പോൾ കൂട്ടിയിടിച്ചു, സ്റ്റോയ്നിസിനെ തുറിച്ചു നോക്കി വിരാട് കോലി- വിഡിയോ
Mail This Article
ചെന്നൈ∙ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഓസീസ് ഓൾ റൗണ്ടർ മാർകസ് സ്റ്റോയ്നിസിനെ തുറിച്ചുനോക്കി ഇന്ത്യൻ താരം വിരാട് കോലി. ഇന്ത്യൻ ബാറ്റിങ്ങിനിടെ ക്രീസിലേക്കു നടന്നുപോകുമ്പോൾ വിരാട് കോലി പന്തെറിയുകയായിരുന്ന മാർകസ് സ്റ്റോയ്നിസുമായി കൂട്ടിയിടിച്ചിരുന്നു. തുടർന്നാണ് കോലി സ്റ്റോയ്നിസിനെ തുറിച്ചുനോക്കിയത്. എന്നാൽ ചിരിച്ചുകൊണ്ടു നടക്കുകയാണു ഈ സമയത്ത് സ്റ്റോയ്നിസ് ചെയ്തത്.
ഇന്ത്യൻ ബാറ്റിങ്ങിനിടെ 21–ാം ഓവറിലായിരുന്നു സംഭവം. കെ.എൽ. രാഹുലിനു നേരെ ഡോട്ട് ബോളെറിഞ്ഞ സ്റ്റോയ്നിസ് പന്തെറിയുന്നതിനായി നടന്നുപോകുമ്പോഴാണ് കോലിയുമായി കൂട്ടിയിടിച്ചത്. ഇന്ത്യൻ ബാറ്ററുടെ മുഖത്തേക്കു നോക്കാതെ നടക്കുകയാണു ഈ സമയത്ത് സ്റ്റോയ്നിസ് ചെയ്തത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. മത്സരത്തിൽ 72 പന്തുകൾ നേരിട്ട വിരാട് കോലി 54 റൺസെടുത്തിരുന്നു.
9.1 ഓവർ പന്തെറിഞ്ഞ മാർകസ് സ്റ്റോയ്നിസ് 43 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റു വീഴ്ത്തി. മൂന്നാം ഏകദിന മത്സരത്തിൽ 21 റൺസിന് ഇന്ത്യയെ കീഴടക്കിയ ഓസ്ട്രേലിയ 3 മത്സരങ്ങളുടെ പരമ്പര 2–1നാണ് സ്വന്തമാക്കിയത്. 270 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 248 റൺസിന് ഓൾഔട്ടായി.
English Summary: Virat Kohli deliberately collides with Marcus Stoinis