ADVERTISEMENT

ഷാർജ∙ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിനിടെ ഹിറ്റ് വിക്കറ്റായി പാക്കിസ്ഥാൻ യുവതാരം നസീം ഷാ പുറത്തായി. അഫ്ഗാൻ താരം മുഹമ്മദ് നബിയുടെ പന്തിൽ ബൗണ്ടറിക്കുവേണ്ടി നസീം ഷാ പന്ത് ഉയർത്തിയടിക്കാൻ ശ്രമിച്ചെങ്കിലും ബാറ്റിൽ കൊണ്ടില്ല. നിയന്ത്രണം നഷ്ടമായതോടെ നസീം ഷായുടെ ബാറ്റ് പിന്നിലുണ്ടായിരുന്ന വിക്കറ്റിൽ ഇടിക്കുകയായിരുന്നു. ഏഴു പന്തുകൾ നേരിട്ട നസീം ഷാ രണ്ട് റണ്‍സ് മാത്രമെടുത്താണു പുറത്തായത്.

മത്സരത്തിന്റെ 16–ാം ഓവറിലെ നാലാം പന്തിലായിരുന്നു സംഭവം. പാക്ക് യുവതാരം പുറത്താകുന്നതിന്റെ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം സമൂഹമാധ്യമത്തിൽ വൈറലായി. നസീം ഷായുടേത് ഉൾപ്പെടെ രണ്ടു വിക്കറ്റുകളാണ് മുഹമ്മദ് നബി ആദ്യ ട്വന്റി20യിൽ വീഴ്ത്തിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 92 റൺസാണു നേടിയത്.

ചെറിയ വിജയലക്ഷ്യമായതിനാൽ ജാഗ്രതയോടെ കളിച്ച അഫ്ഗാനിസ്ഥാൻ 17.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. മുഹമ്മദ് നബിയാണു കളിയിലെ താരം. 38 പന്തിൽ 38 റൺസെടുത്ത നബി നേരിട്ട അവസാന പന്ത് സിക്സർ പറത്തിയാണ് അഫ്ഗാനെ വിജയത്തിലെത്തിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം പോരാട്ടം ഞായറാഴ്ച ഷാർജയിൽ നടക്കും.

English Summary: Nazeem Shah hit wicket out against Afghanistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com