ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ആരൺ ഫിഞ്ചിനെ പരിഹസിച്ച് ഇംഗ്ലണ്ട് മുൻ താരം പോൾ കോളിങ്‍വുഡ്. ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഫിഞ്ച് കളിച്ചിട്ടുള്ള ടീമുകളുടെ പേരു പറയാൻ കോളിങ്‍വുഡ് ആവശ്യപ്പെടുകയായിരുന്നു. ഫിഞ്ച് ഇക്കാര്യം കൃത്യമായി ചെയ്തതോടെ ഒരു ടീം പോലും നിങ്ങളെ നിലനിർത്തിയില്ല എന്ന് കോളിങ്‍വുഡ് കളിയാക്കുകയായിരുന്നു.

‘‘അദ്ഭുതകരമായ കാര്യം ഒരു ടീമും പിന്നീടു നിങ്ങളെ നിലനിർത്തിയില്ല എന്നതാണ്. അത്ര മികച്ചതായിരുന്നു പ്രകടനം.’’– കോളിങ്‍വുഡ് പറഞ്ഞു. താരത്തിന്റെ വാക്കുകൾ കേട്ട ഫിഞ്ചും ചർച്ചയ്ക്കിടെ ചിരിക്കുന്നുണ്ട്. എനിക്കറിയാം എന്നായിരുന്നു ഫിഞ്ചിന്റെ മറുപടി. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒൻപതോളം ടീമുകൾക്കുവേണ്ടി ആരൺ ഫിഞ്ച് കളിച്ചിട്ടുണ്ട്.

2010 ൽ രാജസ്ഥാൻ റോയൽസിനൊപ്പമാണു താരം ഐപിഎൽ കരിയർ തുടങ്ങിയത്. കഴിഞ്ഞ ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു. ഡൽഹി, പുണെ വാരിയേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ലയൺസ്, പഞ്ചാബ് കിങ്സ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമുകളിലും ഫിഞ്ച് കളിച്ചിട്ടുണ്ട്.

English Summary: Nobody retained him: Ex-England captain brutally destroys Aaron Finch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com