സഞ്ജുവിന് ബിസിസിഐ കരാർ, സി ഗ്രേഡിൽ 1 കോടി പ്രതിഫലം; ബി ഗ്രേഡിലേക്ക് വീണ് രാഹുൽ
Mail This Article
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) വാർഷിക കരാർ പട്ടികയിൽ മലയാളി താരം സഞ്ജു സാംസണും. ഒരു കോടി രൂപ പ്രതിഫലമുള്ള സി ഗ്രേഡിലാണ് സഞ്ജു ഉൾപ്പെട്ടത്. ഇതാദ്യമായാണ് ബിസിസിഐയുടെ കരാറിൽ സഞ്ജു ഇടംപിടിക്കുന്നത്.
7 കോടി രൂപ വാർഷിക പ്രതിഫലമുള്ള എ പ്ലസ് കരാറിൽ വിരാട് കോലി, രോഹിത് ശർമ, ജസ്പ്രീത് ബുമ്ര എന്നിവർക്കൊപ്പം രവീന്ദ്ര ജഡേജയെയും ഉൾപ്പെടുത്തി. ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ എന്നിവർക്ക് എ ഗ്രേഡിലേക്ക് (5 കോടി രൂപ) പ്രമോഷൻ ലഭിച്ചപ്പോൾ കെ.എൽ.രാഹുലിനെ എയിൽ നിന്ന് ബി ഗ്രേഡിലേക്ക് (3 കോടി) താഴ്ത്തി.
ആർ.അശ്വിനും മുഹമ്മദ് ഷമിയും കാറടപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഋഷഭ് പന്തും എ ഗ്രേഡ് കരാറിൽ തുടരും. നേരത്തേ സി കരാറിലായിരുന്ന ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ് എന്നീ ബാറ്റർമാർക്ക് ബി ഗ്രേഡിലേക്ക് പ്രമോഷൻ ലഭിച്ചു. അജിൻക്യ രഹാനെ, ഭുവനേശ്വർ കുമാര്‍, ഇഷാന്ത് ശർമ, മയാങ്ക് അഗർവാൾ, ഹനുമാ വിഹാരി, വൃദ്ധിമാൻ സാഹ, ദീപക് ചാഹര്‍ തുടങ്ങിയവരെ വാർഷിക കരാറിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ബിസിസിഐ കരാർ പട്ടിക
എ പ്ലസ്– രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ
എ– ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, മുഹമ്മദ് ഷമി, ഋഷഭ് പന്ത്, അക്ഷർ പട്ടേൽ
ബി– ചേതേശ്വർ പൂജാര, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, മുഹമ്മദ് സിറാജ്, സൂര്യകുമാർ യാദവ്, ശുഭ്മൻ ഗിൽ.
സി– ഉമേഷ് യാദവ്, ശിഖർ ധവാൻ, ഷാർദൂൽ ഠാക്കൂർ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, യുസ്‍വേന്ദ്ര ചെഹൽ, കുൽദീപ് യാദവ്, വാഷിങ്ടന്‍ സുന്ദർ, സഞ്ജു സാംസൺ, അർഷ്ദീപ് സിങ്, കെ.എസ്. ഭരത്.
English Summary: BCCI announces annual player contracts for Team India