ഐപിഎല്ലിലെ ഏറ്റവും മികച്ച ബാറ്റിങ് നിര, ബോളിങ് തലവേദന; ഹൈദരാബാദിന്റെ കുട്ടിപ്പട്ടാളം
Mail This Article
ടൂർണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ ടീം സൺറൈസേഴ്സ് ഹൈദരാബാദിന്റേതാണ്. ശരാശരി 26 വയസ്സ്. 30 വയസ്സിനു മുകളിൽ പ്രായമുള്ള 5 പേർ മാത്രമാണ് ടീമിൽ. ക്യാപ്റ്റൻസിയിലും ആ ചെറുപ്പമുണ്ട്. ഇരുപത്തെട്ടുകാരൻ എയ്ഡൻ മാർക്രമാണ് ഇത്തവണ ഹൈദരാബാദിനെ നയിക്കുക.
ശക്തി
ടൂർണമെന്റിലെ ഏറ്റവും മികച്ച ബാറ്റിങ് നിരകളിലൊന്നാണ് ഹൈദരാബാദിന്റേത്. മയാങ്ക് അഗർവാൾ, അഭിഷേക് ശർമ, രാഹുൽ ത്രിപാഠി എന്നിവർ മുൻനിരയിലും മാർക്രം, ഹാരി ബ്രൂക്ക്, ഗ്ലെൻ ഫിലിപ്സ് എന്നിവർ മധ്യനിരയിലും. ലോവർ മിഡിൽ ഓർഡറിൽ റൺസ് കണ്ടെത്താൻ വാഷിങ്ടൻ സുന്ദറുമുണ്ട്.
ദൗർബല്യം
വാഷിങ്ടൻ സുന്ദർ, മാർക്രം, അഭിഷേക് ശർമ എന്നിവരിൽ മാത്രമായി സ്പിൻനിര ഒതുങ്ങുന്നു. അബ്ദുൽ സമദ്, അൻമോൽപ്രീത് സിങ് തുടങ്ങിയ ആഭ്യന്തര താരങ്ങളുണ്ടെങ്കിലും ഫോമിലായില്ലെങ്കിൽ തിരിച്ചടിയാകും.
TEAM OVERVIEW
മുഖ്യ പരിശീലകൻ: ബ്രയാൻ ലാറ
ക്യാപ്റ്റൻ: എയ്ഡൻ മാർക്രം
പ്രധാന താരങ്ങൾ: ഹാരി ബ്രൂക്ക് (13.25 കോടി രൂപ), മയാങ്ക് അഗർവാൾ (8.25 കോടി), ഹെൻറിച്ച് ക്ലാസൻ (5.25 കോടി രൂപ), ഉമ്രാൻ മാലിക് (4 കോടി), ഭുവനേശ്വർ കുമാർ (4.2 കോടി), വാഷിങ്ടൻ സുന്ദർ (8.75 കോടി)
ടീമിന്റെ ശരാശരി പ്രായം: 26
പ്രായം കുറഞ്ഞ താരം: നിതീഷ് കുമാർ റെഡ്ഡി (19 വർഷം 308 ദിവസം)
പ്രായം കൂടിയ താരം: ആദിൽ റഷീദ് (35 വർഷം 41 ദിവസം)
ആദ്യ മത്സരം: ഹൈദരാബാദ്-രാജസ്ഥാൻ, ഏപ്രിൽ 2 (ഹൈദരാബാദ്)
English Summary : IPL 2023, Sunrisers Hyderabad