ADVERTISEMENT

ലക്നൗ∙ ഇന്ത്യൻ‌ പ്രീമിയര്‍ ലീഗിൽ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിൽ കൈൽ മേയർസിനെ പുറത്താക്കിയത് ആഘോഷമാക്കി സൺറൈസേഴ്സ് ഹൈദരാബാദ് ഉടമകളിലൊരാളായ കാവ്യ മാരൻ. ഓപ്പണറായ മേയര്‍സ് ലക്നൗ ബാറ്റിങ്ങിനിടെ അഞ്ചാം ഓവറിലാണു പുറത്തായത്. 14 പന്തിൽ 13 റൺസെടുത്ത താരത്തെ ഫസൽഹഖ് ഫറൂഖിയുടെ പന്തിൽ മയാങ്ക് അഗർവാൾ ക്യാച്ചെടുത്തു പുറത്താക്കി.

അപ്രതീക്ഷിതമായി കിട്ടിയ വിക്കറ്റിൽ കുറച്ചൊന്നുമല്ല കാവ്യ സന്തോഷിച്ചത്. ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ അവർ ഗാലറിയിൽ ഇരു കൈകളുമുയർത്തി തുള്ളിച്ചാടി വിക്കറ്റ് നേട്ടം ആഘോഷിച്ചു. പക്ഷേ മത്സരത്തിൽ സൺറൈസേഴ്സ് പരാജയപ്പെട്ടു.

ലക്നൗ സൂപ്പർ ജയന്റ്സ് 5 വിക്കറ്റിനാണ് ഹൈദരാബാദിനെ കീഴടക്കിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 121 റൺസ്. ഈ സീസണിലെ ഇതുവരെയുള്ളതില്‍ ഏറ്റവും മോശം ടീം സ്കോറാണിത്. മറുപടി ബാറ്റിങ്ങിൽ ലക്നൗ 24 പന്ത് ബാക്കിനിൽക്കെ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

രാജസ്ഥാനെതിരെ സീസണിലെ ആദ്യ മത്സരത്തിൽ 131 റൺസായിരുന്നു ഹൈദരാബാദിന്റെ നേട്ടം. സ്കോർ: ഹൈദരാബാദ് 20 ഓവറിൽ 8ന് 121. ലക്നൗ 16 ഓവറിൽ 5ന് 127. ബോളിങ്ങിൽ 3 വിക്കറ്റും ബാറ്റിങ്ങിൽ 23 പന്തിൽ 34 റൺസും നേടിയ ക്രുനാലിന്റെ ഓൾറൗണ്ട് പ്രകടനമാണ് ഹൈദരാബാദിനെ തകർത്തത്.

English Summary: Kaviya Maran's Reaction To Kyle Mayers' Dismissal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com