ചെന്നൈ സൂപ്പർ കിങ്സിന് തിരിച്ചടി, ബെന്‍ സ്റ്റോക്സിനും ചാഹറിനും പരുക്ക്
Mail This Article
×
മുംബൈ ∙ ദീപക് ചാഹറിനും ബെൻ സ്റ്റോക്സിനും പരുക്ക് സ്ഥിരീകരിച്ചതു ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സ് ടീമിനു തിരിച്ചടിയായി. മുപ്പതുകാരനായ ചാഹറിന്റെ തുടയിലെ പേശിക്കാണ് പരുക്ക്.
മുംബൈയ്ക്കെതിരായ മത്സരത്തിൽ ഒരു ഓവർ പന്തെറിഞ്ഞ ശേഷം ചാഹർ പിൻവാങ്ങുകയായിരുന്നു. ഏതാനും മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. നേരത്തേ തന്നെ പരുക്കിന്റെ പിടിയിലുള്ള ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സിന്റെ കാലിന്റെ പത്തിക്കാണ് പരുക്ക്. സ്റ്റോക്സിനു മുംബൈയ്ക്കെതിരായ മത്സരം കളിക്കാൻ സാധിച്ചിരുന്നില്ല.
English Summary: Chahar and Stokes injured
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.