ADVERTISEMENT

ഹൈദരാബാദ് ∙ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശിഖർ ധവാന്റെ ഇന്നിങ്സ് (66 പന്തിൽ 99*) ട്വന്റി20 ക്രിക്കറ്റിൽ താൻ കണ്ട ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നാണെന്ന് മുൻ വെസ്റ്റിൻഡീസ് താരവും ഹൈദരാബാദ് പരിശീലകനുമായ ബ്രയാൻ ലാറ.

9 വിക്കറ്റുകൾ നഷ്ടപ്പെട്ട ശേഷം സ്ട്രൈക്ക് കൈവിടാതെ ഇന്നിങ്സിനെ മുന്നോട്ടു നയിച്ച് കളി തന്റെ നിയന്ത്രണത്തിലാക്കാൻ ധവാനു സാധിച്ചത് പ്രശംസനീയമാണെന്ന് ലാറ പറഞ്ഞു. മത്സരം ഹൈദരാബാദ് 8 വിക്കറ്റിനു ജയിച്ചെങ്കിലും ധവാനായിരുന്നു പ്ലെയർ ഓഫ് ദ് മാച്ച്. 15–ാം ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 88 റൺസ് എന്ന നിലയിലായ പഞ്ചാബിനെയാണ് ധവാൻ 143ൽ എത്തിച്ചത്. 10–ാം വിക്കറ്റിലെ 55 റൺസ് കൂട്ടുകെട്ടിൽ 52 റൺസും നേടിയത് ധവാൻ തന്നെ.

പത്താമനായി എത്തിയ മോഹിത് രാതി (1) 5 ഓവറിൽ നേരിട്ടത് 2 പന്ത് മാത്രം. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് കുറിച്ച 144 റൺസ് വിജയലക്ഷ്യം രാഹുൽ ത്രിപാഠി (48 പന്തിൽ 74*) ക്യാപ്റ്റൻ എയ്ഡൻ മാർക്രം (21 പന്തിൽ 37*) എന്നിവരുടെ ഇന്നിങ്സുകളിലാണ് 17.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് മറികടന്നത്.

English Summary : Brian Lara praise Shikhar Dhawan 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com