ADVERTISEMENT

അഹമ്മദാബാദ്∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസുമായി നടന്ന മത്സരത്തിനിടെ, ഓപ്പണർ വൃദ്ധിമാൻ സാഹയെ പുറത്താക്കാൻ ക്യാച്ചെടുക്കുന്നതിന് രാജസ്ഥാൻ റോയൽസ് താരങ്ങളുടെ ‘തമ്മിലടി’! രാജസ്ഥാൻ നായകൻ കൂടിയായ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ, ഷിമ്രോൺ ഹെറ്റ്മെയർ, യുവതാരം ധ്രുവ് ജുറൽ എന്നിവരാണ് ഒരു ക്യാച്ചിനായി ഒന്നിച്ചെത്തിയത്. ഒടുവിൽ ക്യാച്ചെടുത്തതോ, ഇവരുടെ കൂട്ടയിടി കണ്ട് കാഴ്ചക്കാരനായി നിന്ന ട്രെന്റ് ബോൾട്ടും. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് ഇന്നിങ്സിന്റെ ആദ്യ ഓവറിലാണ് സംഭവം. വൈഡുമായി ഓവറിന് തുടക്കമിട്ട ബോൾട്ടിനെതിരെ, രണ്ടാം പന്തിൽ സാഹ ഫോർ നേടി. മൂന്നാം പന്ത് സ്വകയർ ലെഗിലൂടെ ബൗണ്ടറി കടത്താനുള്ള സാഹയുടെ ശ്രമം പാളിയതോടെ പന്ത് നേരെ വായുവിൽ ഉയർന്നു.

ഇതിനു പിന്നാലെയാണ് ക്യാച്ചിനായി മൂന്ന് രാജസ്ഥാൻ താരങ്ങൾ ഒന്നിച്ചെത്തിയത്. വിക്കറ്റിനു പിന്നിൽ നിന്ന് ക്യാപ്റ്റൻ കൂടിയായ സഞ്ജു ക്യാച്ചിനായി ഓടിയെത്തി. ഇതിനിടെ സ്ക്വയർ ലെഗ്ഗിൽനിന്ന് ഹെറ്റ്‌മെയറും പോയിന്റിൽ ഫീൽഡ് ചെയ്യുകയായിരുന്ന ധ്രുവ് ജുറലും ക്യാച്ച് ലക്ഷ്യമിട്ട് ഇവിടേക്കെത്തി. അപകടം മണത്ത ബോളർ കൂടിയായ ട്രെന്റ് ബോൾട്ട് തൊട്ടടുത്ത് തന്നെ നിലയുറപ്പിച്ചു.

ഉയർന്നുപൊങ്ങിയ പന്തിൽ കണ്ണുനട്ട് ഓടിയെത്തിയ മൂന്നു താരങ്ങളും കൂട്ടിയിടിച്ചു. ഹെറ്റ്മെയറുമായി കൂട്ടിയിടിച്ച് ധ്രുവ് ജുറലിന്റെ ദേഹത്തുതട്ടി നിലംപതിക്കും മുൻപ് സ‍ഞ്ജു ക്യാച്ച് കയ്യിലൊതുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഗ്ലൗവിൽ തട്ടി തെറിച്ച പന്ത് ഭാഗ്യവശാൽ അടുത്തുനിന്ന ട്രെന്റ് ബോൾട്ടിന്റെ അടുത്തേക്കാണ് എത്തിയത്. ഇവരുടെ കൂട്ടയിടിയിൽ സഞ്ജുവിന്റെ കയ്യിൽനിന്ന് തെറിച്ച പന്ത് ബോൾട്ട് കയ്യിലൊതുക്കുകയും ചെയ്തു. മൂന്നു പന്തു നേരിട്ട സാഹ നാലു റൺസുമായി പുറത്തായതോടെ രാജസ്ഥാന് മികച്ച തുടക്കം.

English Summary: 3 RR stars converge for catch, 2 collide; Samson drops but Boult incredibly grabs ball in dramatic dismissal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com