സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ സച്ചിന്റെയും ലാറയുടേയും പേരിൽ ഗേറ്റ്
Mail This Article
×
സിഡ്നി∙ ലോകപ്രശസ്തമായ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ (എസ്‌സിജി)ഇതിഹാസ താരങ്ങളായ സച്ചിൻ തെൻഡുൽക്കറിന്റെയും ബ്രയാൻ ലാറയുടെയും പേരിലുള്ള ഗേറ്റ് ക്രിക്കറ്റ് ഓസ്ട്രേലിയ അനാച്ഛാദനം ചെയ്തു.
സന്ദർശക ടീമിന്റെ കളിക്കാർ ഇനി ഈ ഗേറ്റിലൂടെയാകും ഗ്രൗണ്ടിലെത്തുക എന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എവേ ഗ്രൗണ്ടുകളിലൊന്നായ സിഡ്നിയിലെ ഗേറ്റിന് തന്റെ പേര് നൽകിയതിൽ സന്തോഷമുണ്ടെന്ന് സച്ചിൻ പറഞ്ഞു. സച്ചിന്റെ 50–ാം പിറന്നാൾ ദിനമായിരുന്നു ഇന്നലെ. എസ്‌സിജിയിൽ ലാറ 277 റൺസ് നേടിയതിന്റെ 30–ാം വാർഷികവും ഇന്നലെ ആയിരുന്നു.
English Summary: Gates named after Sachin, Brian Lara unveiled at Sydney Cricket Ground
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.