ADVERTISEMENT

ഹൈദരാബാദ്∙ അനായാസമായി ജയിക്കേണ്ട മത്സരം തോറ്റത് ബാറ്റർമാരുടെ മോശം പ്രകടനത്തെത്തുടർന്നാണെന്ന് സൺറൈസേഴ്സ് ഹൈദരാബാദ് മുഖ്യപരിശീലകൻ ബ്രയാൻ ലാറ. തിങ്കളാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ മത്സരത്തിനു ശേഷമാണ് ലാറയുടെ പ്രതികരണം. 

ഡൽഹിക്കെതിരെ 7 റൺസിനാണ് ഹൈദരാബാദിന്റെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ 9ന് 144 റൺസ് നേടിയപ്പോൾ ഹൈദരാബാദിന്റെ മറുപടി 20 ഓവറിൽ 6ന് 137 റൺസിൽ അവസാനിച്ചു. ബോളിങ്ങിൽ 4 ഓവറിൽ 21 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി ബാറ്റിങ്ങിൽ 34 റൺസ് എടുത്ത ഡൽഹിയുടെ അക്ഷർ പട്ടേലാണ് പ്ലെയർ ഓഫ് ദ മാച്ച്.

English Summary: The reason for the defeat is the batters: Lara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com