ADVERTISEMENT

മുംബൈ∙ ഐപിഎൽ മത്സരങ്ങൾക്കിടെ മുംബൈ ഇന്ത്യൻസിന്റെ ഇംഗ്ലിഷ് പേസർ ജോഫ്ര ആർച്ചർക്കു ശസ്ത്രക്രിയ. വലതു കൈമുട്ടിലെ പരുക്കുമൂലം വലയുന്ന താരം ഈ മാസം ആദ്യം ബൽജിയത്തിലെ സ്പെഷലിസ്റ്റ് ഡോക്ടറെ സന്ദർശിച്ച് മൈനർ ശസ്ത്രക്രിയ നടത്തിയെന്നു ബ്രിട്ടിഷ് പത്രം ദ് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു.

2021 മുതൽ ഇതേ പരുക്കുമൂലം ആർച്ചർക്ക് ട്വന്റി20 ലോകകപ്പും ആഷസ് പരമ്പരയും ഉൾപ്പെടെയുള്ള മത്സരങ്ങൾ നഷ്ടമായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്ന താരം കഴിഞ്ഞ ശനിയാഴ്ച പഞ്ചാബ് കിങ്സിനെതിരെയുള്ള മത്സരത്തിൽ ഇറങ്ങിയിരുന്നു. 

English Summary: Jofra Archer undergoes surgery during IPL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com