ADVERTISEMENT

ബെംഗളൂരു ∙ ഔട്ടായതിന്റെ നിരാശയിൽ സ്റ്റംപിന്റെ ബെയ്‌ൽസ് അടിച്ചു തെറിപ്പിച്ച കൊൽക്കത്ത ഓപ്പണർ ജയ്സൻ റോയിക്ക് പിഴ. ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാച്ച് ഫീയുടെ 10 ശതമാനം പിഴ അടയ്ക്കണം.

ബുധനാഴ്ച കൊൽക്കത്ത– ബാംഗ്ലൂർ മത്സരത്തിനിടെയായിരുന്നു സംഭവം. 29 പന്തിൽ 56 റൺസുമായി റോയ് തിളങ്ങിയ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 21 റൺസിന് ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെ തോൽപിച്ചു. സ്കോർ: കൊൽക്കത്ത 20 ഓവറിൽ 5ന് 200. ബാംഗ്ലൂർ 20 ഓവറിൽ 8ന് 179. 

English Summary: Penalty to Jason Roy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com