ADVERTISEMENT

മുംബൈ∙ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്സിനെ തകര്‍ത്തതിന് പിന്നാലെ തരംഗമായി മുംബൈ ഇന്ത്യന്‍സിന്റെ ട്വീറ്റ്. മൊഹാലിയില്‍ വലിയ അടി നടന്നിട്ടുണ്ടെന്നും അര്‍ഷ്ദീപ് സിങ്ങിനെ കാണാനില്ലെന്നും  കേസ് എടുക്കണമെന്നും പരിഹസിച്ച് മുംബൈ ആരാധകരുടെ ട്വീറ്റുകളുണ്ടായിരുന്നു. പിന്നാലെയാണ് മുംബൈ ഇന്ത്യന്‍സിന്റെ ഔദ്യോഗിക ട്വീറ്റ് എത്തിയത്. 

അടിയൊന്നും നടന്നിട്ടില്ലെന്നും ഇവിടെ പൊലീസിന് റിപ്പോർട്ട് ചെയ്യാൻ ഒന്നും ഇല്ലെന്നുമായിരുന്നു ട്വീറ്റ്. മൊഹാലിയില്‍ ഒരു ഗെയിം കളിച്ചപ്പോള്‍ ഒരു ടീമിനാണ് അടി കിട്ടിയത്. നിങ്ങള്‍ക്ക് ഇതിനെക്കാള്‍ പ്രധാനപ്പെട്ട ജോലിയുണ്ടാകുമെന്നും സേവനങ്ങൾക്ക് നന്ദിയെന്നും ട്വിറ്ററിൽ പറഞ്ഞു. 

പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഇതിന് മുൻപ് നടന്ന മത്സരത്തില്‍ പഞ്ചാബ് പേസര്‍ അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ വിക്കറ്റുകള്‍ തകര്‍ന്നിരുന്നു. സംഭവത്തില്‍ ഒരു ക്രൈം റിപ്പോര്‍ട്ട് ചെയ്യാന്‍ താൽപര്യമുണ്ടെന്ന് മുംബൈ പൊലീസിനെ പരാമര്‍ശിച്ചുകൊണ്ട് പഞ്ചാബ് കിങ്സ് ട്വീറ്റ് ചെയ്തിരുന്നു. പഞ്ചാബ് കിങ്സിന്റെ ട്വീറ്റിന് മുംബൈ പൊലീസ് രസകരമായി മറുപടിയും നൽകിയിരുന്നു. ഇതിന് പ്രതികാരമായാണ് മുംബൈ ഇന്ത്യന്‍സിന്റെ ട്വീറ്റ്. 

മുംബൈയിൽ നടന്ന മത്സരത്തില്‍ അര്‍ഷ്ദീപ് സിങ് എറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സായിരുന്നു മുംബൈയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ അവസാന ഓവര്‍ എറിഞ്ഞ അര്‍ഷ്ദീപ് രണ്ട് റണ്‍സ് മാത്രം വിട്ടു കൊടുത്ത് രണ്ട് വിക്കറ്റ് വീഴത്തി. എന്നാല്‍ ഇന്നലെ മൊഹാലിയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് ബോളർമാരെ ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ചേർന്ന് അടിച്ചു നിലംപരിശാക്കി. ഏഴ് പന്ത് ബാക്കി നില്‍ക്കെയാണ് മുംബൈ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ചത്. 23 പന്തിൽ 66 റൺസാണ് അർഷ്ദീപ് വിട്ടുനൽകിയത്.

 

English Summary: Nothing to report here: Mumbai Indians to Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com