ADVERTISEMENT

ജയ്പൂർ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെ വലിയ മാർജിനിൽ കീഴടക്കി പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ. ജയ്പൂരിലെ സവായ്മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ 112 റൺസിനാണു ആർസിബിയുടെ വിജയം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ആർസിബി അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണു നേടിയത്.

എന്നാൽ 172 റൺസ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് ഹോം ഗ്രൗണ്ടിൽ പിഴച്ചു. 10.3 ഓവറിൽ 59 റൺസിന് രാജസ്ഥാൻ ഓൾഔട്ടായി. 19 പന്തിൽ 35 റൺസെടുത്ത ഷിംറോൺ ഹെറ്റ്മിയറാണു രാജസ്ഥാന്റെ ടോപ് സ്കോറർ. ഹെറ്റ്മിയര്‍ക്കു പുറമേ 15 പന്തിൽ 10 റൺസെടുത്ത ജോ റൂട്ട് മാത്രമാണു രാജസ്ഥാൻ ബാറ്റിങ് നിരയില്‍ രണ്ടക്കം കടന്നത്.

ബോളിങ്ങിൽ മികച്ച ഫോമിലുള്ള ട്രെന്റ് ബോൾട്ടിനെ പുറത്തിരുത്തി സന്ദീപ് ശർമ, കെ.എം. ആസിഫ് എന്നീ പേസർമാരെയാണ് രാജസ്ഥാൻ കളിക്കാനിറക്കിയത്. നാല് ഓവറുകൾ പന്തെറിഞ്ഞ കെ.എം. ആസിഫ് 42 റൺസ് വഴങ്ങി രണ്ടു വിക്കറ്റുകൾ വീഴ്ത്തി. വിരാട് കോലി, ഫാഫ് ഡുപ്ലേസി എന്നിവരുടെ വിക്കറ്റുകളാണ് ആസിഫ് സ്വന്തമാക്കിയത്. ഇതിൽ കോലിയുടെ വിക്കറ്റിനു ഒരു പ്രത്യേകതയുണ്ട്. നക്ക്ൾ ബോളിലൂടെയാണ് കോലിയെ ആസിഫ് പുറത്താക്കിയത്.

വിരലുകൾക്ക് പകരം നഖങ്ങൾ കൊണ്ട് പന്ത് ഗ്രിപ് ചെയ്ത് സീമിൽ എറിയുന്ന സ്ലോ ബോളാണ് നക്ക്ൾ ബോൾ. ആസിഫിന്റെ നക്ക്ൾ ബോൾ തിരിച്ചറിയാതെ കൂറ്റൻ ഷോട്ടിനായുള്ള കോലിയുടെ ശ്രമം ജയ്സ്വാളിന്റെ കൈകളിൽ ഒതുങ്ങുകയായിരുന്നു. മത്സരത്തിൽ 19 പന്തുകൾ നേരിട്ട വിരാട് കോലി 18 റൺസെടുത്തു പുറത്താകുകയായിരുന്നു.

English Summary: KM Asif gets big wickets of Kohli, du Plessis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com