ADVERTISEMENT

ലണ്ടൻ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ പോരാട്ടത്തിന്റെ രണ്ടാം ദിവസം ഗ്രൗണ്ടിൽ സ്റ്റീവ് സ്മിത്ത്– മുഹമ്മദ് സിറാജ് തർക്കം. മത്സരത്തിനിടെ സിറാജ് സ്മിത്തിനു നേരെ പന്ത് വലിച്ചെറിഞ്ഞതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. 86–ാം ഓവറിലെ നാലാം പന്തെറിയാൻ സിറാജ് ഓടിയെത്തിയെങ്കിലും സ്മിത്ത് പന്ത് നേരിടാതെ ഒഴിഞ്ഞുമാറി. ഇതോടെ സ്മിത്തിനു നേരെ സിറാജ് രോഷത്തോടെ പന്തു വലിച്ചെറിയുകയായിരുന്നു.

പന്തു നേരിടാതെ ഓസീസ് താരം പിൻവാങ്ങിയതാണ് സിറാജിനെ പ്രകോപിപ്പിച്ചത്. തുടർന്ന് സ്മിത്തും സിറാജും തമ്മിൽ തർക്കവുമുണ്ടായി. രണ്ടാം ദിനം ട്രാവിസ് ഹെഡിനെ പുറത്താക്കി ഇന്ത്യയ്ക്കു നിർണായക വിക്കറ്റ് സമ്മാനിച്ചത് മുഹമ്മദ് സിറാജായിരുന്നു. 174 പന്തിൽ 163 റണ്‍സെടുത്ത ട്രാവിസ് ഹെഡ് സിറാജിന്റെ പന്തിൽ വിക്കറ്റ് കീപ്പർ കെ.എസ്. ഭരത് ക്യാച്ചെടുത്താണു പുറത്തായത്.

മത്സരത്തിൽ സ്റ്റീവ് സ്മിത്ത് സെഞ്ചറി തികച്ചാണു മടങ്ങിയത്. 268 പന്തുകൾ നേരിട്ട സ്മിത്ത് 121 റൺസെടുത്തു. ഷാർദൂൽ ഠാക്കൂറിന്റെ പന്തിൽ താരം ബോൾഡാകുകയായിരുന്നു. സ്മിത്തിന്റെ 31–ാം ടെസ്റ്റ് സെഞ്ചറിയാണ് ഓവലിൽ ഇന്ത്യയ്ക്കെതിരെ നേടിയത്.

English Summary: Siraj throws ball in anger after Steve Smith moves away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com