‘മക്കല്ലത്തിനു മുൻപേ ഇംഗ്ലണ്ട് കോച്ചാകാൻ വിളിച്ചു, പക്ഷേ...’: വെളിപ്പെടുത്തി പോണ്ടിങ്
Mail This Article
ലണ്ടൻ ∙ ബ്രണ്ടൻ മക്കല്ലത്തിനു മുൻപ് ഇംഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലകനാകാൻ തന്നെ ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡ് സമീപിച്ചിരുന്നതായി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ‘ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ റോബ് കേയ് എന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. പക്ഷേ, ഒരു രാജ്യാന്തര ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ഞാൻ തയാറായിരുന്നില്ല. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനായിരുന്നു എനിക്കിഷ്ടം’ പോണ്ടിങ് പറഞ്ഞു.
കഴിഞ്ഞ വർഷത്തെ ആഷസിൽ ഓസ്ട്രേലിയയോട് 4–0ന് തോറ്റതിനു പിന്നാലെയാണ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് ജോ റൂട്ടിനെയും പരിശീലകന്റെ സ്ഥാനത്തു നിന്ന് ക്രിസ് സിൽവർവുഡിനെയും മാറ്റാൻ ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്. പിന്നാലെ ക്യാപ്റ്റനായി ബെൻ സ്റ്റോക്സിനെയും പരിശീലകനായി മക്കല്ലത്തെയും കൊണ്ടുവന്നു.
English Summary : Called to become England coach before Mccullum says ricky ponting