വനിതാ ആഷസിൽ ഓസ്ട്രേലിയ
Mail This Article
ലണ്ടൻ ∙ വനിതാ ആഷസ് ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയ്ക്ക് 89 റൺസ് ജയം. രണ്ടാം ഇന്നിങ്സിൽ 268 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 178 റൺസിൽ അവസാനിച്ചു. സ്കോർ: ഓസ്ട്രേലിയ 473, 257. ഇംഗ്ലണ്ട് 563, 178. 8 വിക്കറ്റ് വീഴ്ത്തിയ ഓസീസ് സ്പിന്നർ ആഷ്‌ലി ഗാർഡ്നറാണ് ഇംഗ്ലിഷ് ബാറ്റിങ്ങിനെ ചുരുട്ടിക്കെട്ടിയത്. അവസാനം ദിനം 5 വിക്കറ്റ് ബാക്കി നിൽക്കെ 152 റൺസായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടിയിരുന്നത്. ഡാനിയൽ വൈറ്റും (54) കെയ്റ്റ് ക്രോസുമായിരുന്നു (13) ക്രീസിൽ. ആറാം വിക്കറ്റിൽ 31 റൺസ് കൂട്ടുകെട്ടുമായി ഇരുവരും ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ നൽകിയെങ്കിലും ആദ്യം കെയ്റ്റിനെ പുറത്താക്കിയ ഗാർഡ്നർ, നിലയുറപ്പിക്കും മുൻപേ വാലറ്റത്തെയും മടക്കി.
ആദ്യ ഇന്നിങ്സിൽ 4 വിക്കറ്റ് വീഴ്ത്തിയ ഗാർഡ്നർ മത്സരത്തിൽ ആകെ 12 വിക്കറ്റ് നേടി. ഗാർഡ്നർ തന്നെയാണ് കളിയിലെ താരം. വനിതാ ആഷസിലെ ഏക ടെസ്റ്റ് മത്സരം ജയിച്ച ഓസ്ട്രേലിയ കിരീടം സ്വന്തമാക്കി.
English Summary: Australia beat England by 89 runs in women's ashes cricket test