ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കോലി മണിക്കൂറുകളോളം പാർട്ടിയിൽ സമയം ചെലവഴിച്ച ശേഷം, പിറ്റേന്ന് 250 റൺസ് സ്കോർ ചെയ്തിട്ടുണ്ടെന്ന് ഇന്ത്യൻ പേസർ ഇഷാന്ത് ശർമ. അണ്ടർ 19 ഇന്ത്യൻ ടീമിൽ കോലിക്കൊപ്പം കളിച്ചപ്പോഴുള്ള അനുഭവമാണ് ഒരു സ്പോർട്സ് മാധ്യമത്തോട് ഇഷാന്ത് ശർമ പങ്കുവച്ചത്. അണ്ടർ 19 കാലം മുതൽ വിരാട് കോലിയും ഇഷാന്ത് ശർമയും അടുത്ത സുഹൃത്തുക്കളാണ്. ആരോഗ്യകരമായ ‍ഡയറ്റും, മാനസികമായ കരുത്തുമുള്ളതിനാലാണ് കോലി ഫിറ്റ്നസ് മികച്ചതായി നിലനിർത്തുന്നതെന്ന് ഇഷാന്ത് ശർമ പ്രതികരിച്ചു.

‘‘ഞങ്ങൾ കൊൽക്കത്തയിൽ ഒരു അണ്ടർ 19 മത്സരം കളിക്കാൻ പോയതായിരുന്നു. ഒരു ദിവസത്തെ ബാറ്റിങ്ങിനു ശേഷം, രാത്രി മുഴുവനുള്ള പാർട്ടിയും കഴിഞ്ഞ് പിറ്റേന്ന് കോലി 250 റൺസെടുത്തിട്ടുണ്ട്. കോലിയുടെ കരിയറിലെ ആ ഘട്ടവും ഞാൻ കണ്ടിട്ടുണ്ട്. 2012 ന് ശേഷം ഫിറ്റ്നസിൽ കോലി കൊണ്ടുവന്ന മാറ്റങ്ങളാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം. പ്രതീക്ഷയെന്നത് ഒരു വാക്കല്ല, അനുഭവമാണെന്നു സച്ചിൻ തെൻഡുൽക്കർ പറയുമായിരുന്നു. എന്നാൽ കോലിയോടു സംസാരിക്കുമ്പോൾ പ്രതീക്ഷയെന്നൊരു വാക്ക് കോലിയുടെ നിഘണ്ടുവിലില്ലെന്നു തോന്നും. കോലിക്ക് വിശ്വാസം മാത്രമാണുള്ളത്.’’– ഇഷാന്ത് ശർമ പ്രതികരിച്ചു.

നിങ്ങൾക്ക് വിശ്വാസം ഉണ്ടെങ്കിൽ എന്തും ചെയ്യാൻ സാധിക്കുമെന്നും ഇഷാന്ത് ശർമ വ്യക്തമാക്കി. 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനമാണു വിരാട് കോലി നടത്തിയത്. 14 മത്സരങ്ങളിൽനിന്ന് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി കോലി നേടിയത് 639 റൺസ്. രണ്ട് സെഞ്ചറികളും ആറ് അർധ സെഞ്ചറികളും ഐപിഎല്ലിന്റെ 16–ാം എഡിഷനിൽ കോലി സ്വന്തമാക്കി. എന്നാൽ ഓസ്ട്രേലിയയ്ക്കെതിരായ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ തിളങ്ങാൻ കോലിക്കു സാധിച്ചില്ല.

English Summary: He partied all night and the next day he scored 250; Indian pacer about Virat Kohli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com