ADVERTISEMENT

സെന്റ് ലൂസിയ∙ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീം ഏകദിന ലോകകപ്പിന് യോഗ്യത നേടാതെ പുറത്തായത് ക്രിക്കറ്റ് ആരാധകരെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ലഭ്യമായ താരങ്ങളെവച്ചു യോഗ്യതാ മത്സരങ്ങൾക്കിറങ്ങിയ മുൻ ചാംപ്യൻമാർക്ക് അടി പതറുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ട്വന്റി20 ലീഗുകളിലെ സൂപ്പർ താരങ്ങൾ പലരും വെസ്റ്റിൻഡീസുകാരാണ്. പക്ഷേ ഇവരൊന്നും ദേശീയ ടീമിൽ കളിക്കുന്നില്ല.

വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരങ്ങൾ ദേശീയ ടീമിനു കളിക്കാൻ മടിക്കുന്നതിന്റെ പ്രധാന കാരണം പ്രതിഫലം തന്നെ. ഐപിഎൽ പോലുള്ള ട്വന്റി20 ലീഗുകളുമായി താരതമ്യം ചെയ്യുമ്പോൾ  ക്രിക്കറ്റ് വെസ്റ്റിൻഡീസ് നൽകുന്ന പ്രതിഫലം കുറവാണ്. അതു തന്നെ കൃത്യമായി നൽകുന്നില്ല എന്നതും കളിക്കാരെ മടുപ്പിച്ചു.

കഴിഞ്ഞ സീസൺ ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്സ് വിൻഡീസ് താരം നിക്കോളാസ് പുരാനു നൽകിയത് 16 കോടി രൂപയാണ്. പുരാൻ കളിച്ചത് 15 മത്സരങ്ങൾ. അതായത് അതായത് ഒരു മത്സരത്തിന് ശരാശരി ഒരു കോടിയിലേറെ പ്രതിഫലം. എന്നാൽ വെസ്റ്റിൻഡീസിനു വേണ്ടിയുള്ള ഒരു ഏകദിന മത്സരത്തിന് പുരാനു ലഭിക്കുന്ന മാച്ച് ഫീ 2 ലക്ഷം രൂപയിൽ താഴെയാണ് (2017ൽ പുറത്തുവിട്ട കരാർ പ്രകാരം). ഇന്ത്യൻ കളിക്കാർക്ക് ദേശീയ ടീമിനു വേണ്ടി കളിക്കുമ്പോൾ പരസ്യമൂല്യം വർധിക്കുമെങ്കിൽ വിൻഡീസ് താരങ്ങൾക്ക് ആ സാധ്യതയും കുറവാണ്.

English Summary: West Indies super stars not interested to play in national team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com