ADVERTISEMENT

തിരുവനന്തപുരം ∙ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ട്രോഫി ഈ മാസം 10 മുതൽ 12 വരെ കേരളത്തിൽ. ലോകകപ്പിനു മുന്നോടിയായി നടത്തുന്ന പര്യടനത്തിന്റെ ഭാഗമായാണ് ട്രോഫി കേരളത്തിൽ എത്തുന്നത്. 2 ദിവസങ്ങളിലായി തിരുവനന്തപുരവും കൊച്ചിയും ഉൾപ്പെടെയുള്ള നഗരങ്ങളിൽ പര്യടനം നടത്തും.

കഴിഞ്ഞ 26ന്, ഭൂമിയിൽ നിന്ന് ഏകദേശം 120000 അടി ഉയരത്തിലുള്ള സ്ട്രാറ്റോസ്ഫിയറിൽ നിന്നാണ് ലോകകപ്പ് ട്രോഫി പര്യടനം ആരംഭിച്ചത്. ഉദ്ഘാടന വേദിയായ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ എത്തിച്ച ശേഷം അവിടെ നിന്ന് പര്യടനം തുടർന്നു.  ഒക്ടോബർ 5 മുതൽ നവംബർ 19വരെ ഇന്ത്യയിലെ വിവിധ വേദികളിലായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക.

English Summary: ODI World Cup trophy will reach Kerala on July 10

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com