ADVERTISEMENT

ബെംഗളൂരു ∙ ദുലിപ് ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൽ സെൻട്രൽ സോണിനെതിരെ വെസ്റ്റ് സോണിന് 384 റൺസ് രണ്ടാം ഇന്നിങ്സ് ലീഡ്. മൂന്നാം ദിനം കളി നിർത്തുമ്പോൾ 9ന് 292 എന്ന നിലയിലാണ് വെസ്റ്റ് സോൺ.  ചേതേശ്വർ പൂജാരയാണ് (133) വെസ്റ്റ് സോണിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.

സ്കോർ: വെസ്റ്റ് സോൺ ഒന്നാം ഇന്നിങ്സ് 220, രണ്ടാം ഇന്നിങ്സ് 9ന് 292. സെൻട്രൽ സോൺ ഒന്നാം ഇന്നിങ്സ് 128. രണ്ടാം സെമിയിൽ നോർത്ത് സോണിനെതിരെ 215 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച സൗത്ത് സോൺ, 3–ാം ദിനം  വിക്കറ്റ് നഷ്ടപ്പെടാതെ 21 റൺസ് എന്ന നിലയിലാണ്. സ്കോർ: നോർത്ത് സോൺ ഒന്നാം ഇന്നിങ്സ് 198, രണ്ടാം ഇന്നിങ്സ് 211. സൗത്ത് സോൺ ഒന്നാം ഇന്നിങ്സ് 195, രണ്ടാം ഇന്നിങ്സ്  21.

English Summary: Duleep trophy: Century for Pujara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com