ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയോടൊപ്പം കളിച്ചതിന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞ് ഇന്ത്യൻ താരം ഇഷാന്ത് ശർമ. ഗ്രൗണ്ടിൽ ധോണി അത്ര കൂളായ ആളല്ലെന്നാണ് ഇഷാന്ത് ശർമയുടെ നിലപാട്. ‘‘മഹിഭായ്ക്ക് കഴിവുകൾ ഏറെയുണ്ട്. എന്നാൽ ശാന്ത സ്വഭാവം അതിൽപെടില്ല. ചിലപ്പോഴൊക്കെ ധോണി ഗ്രൗണ്ടിൽ മോശം വാക്കുകൾ ഉപയോഗിക്കുന്നതു ഞാൻ കേട്ടിട്ടുണ്ട്. ഇന്ത്യൻ ടീമിൽ ആയാലും ഐപിഎൽ കളിക്കുമ്പോഴും ധോണിക്കു സമീപത്തായി തന്നെ ഗ്രൗണ്ടിൽ ആരെങ്കിലും കാണും. ’’– ഹർഭജന്‍ സിങ് ഒരു യുട്യൂബ് ചാനലിൽ പ്രതികരിച്ചു.

അപൂർവമായി മാത്രമാണ് ധോണി ഗ്രൗണ്ടിൽ ദേഷ്യപ്പെടുന്നതെന്നും ഇഷാന്ത് ശർമ പറഞ്ഞു. ‘‘ഞാൻ പന്തെറിഞ്ഞു കഴിഞ്ഞപ്പോൾ ക്ഷീണിച്ചോ എന്നു ധോണി ചോദിച്ചിരുന്നു. അതെയെന്നു പറഞ്ഞപ്പോൾ, എനിക്കു പ്രായമായെന്നും നിർത്തിയിട്ട് പോകാനും ധോണി പറഞ്ഞു.’’– ഹർഭജന്‍ വ്യക്തമാക്കി. ഒരു ടെസ്റ്റ് മത്സരത്തിനിടെ പന്തു പിടിച്ചെടുക്കാൻ സാധിക്കാത്തതിന് തന്നോടു ധോണി ദേഷ്യപ്പെട്ടതായും ഇഷാന്ത് ശർമ അവകാശപ്പെട്ടു.

‘‘ഒരിക്കലല്ലാതെ മഹിഭായ് ദേഷ്യപ്പെട്ടു ഞാൻ കണ്ടിട്ടില്ല. എനിക്കു നേരെ പന്തെറിഞ്ഞു തന്നപ്പോൾ അതുതാഴെ പോയി. പിന്നീടും ഇത് ആവർത്തിച്ചതോടെ ധോണി ദേഷ്യപ്പെട്ടു.’’– ഇഷാന്ത് ശര്‍മ പ്രതികരിച്ചു. 34 വയസ്സുകാരനായ ഇഷാന്ത് ശർമ ടെസ്റ്റിൽ ഇന്ത്യയ്ക്കായി 105 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 311 വിക്കറ്റുകൾ താരം ടെസ്റ്റിൽ വീഴ്ത്തി. ഏകദിനത്തിൽ 80 മത്സരങ്ങളിൽനിന്ന് 115 വിക്കറ്റുകളും ട്വന്റി20യിൽ 14 കളികളിൽനിന്ന് എട്ടു വിക്കറ്റുകളും താരം വീഴ്ത്തി.

English Summary: ‘He often uses abusive language on the field’: Ishant Sharma on Dhoni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com