ADVERTISEMENT

പോർട്ട് ഓഫ് സ്പെയിൻ ∙ അവസാനദിനം പൂർണമായി മഴ മുടക്കിയതോടെ ഇന്ത്യ–വെസ്റ്റി‍ൻഡീസ് രണ്ടാം ടെസ്റ്റ് സമനിലയിൽ പിരിഞ്ഞു. 365 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വി‍ൻഡീസ് നാലാം ദിനം കളി അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 76 റൺസ് എന്ന നിലയിലായിരുന്നു. എന്നാൽ മഴ കനത്തു പെയ്തതോടെ ഇന്നലെ ബാറ്റിങ് തുടരാനായില്ല. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പര 1–0നു സ്വന്തമാക്കി. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 27നു തുടങ്ങും. 

നാലാം ദിനം അവസാന സെഷനിൽ ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (28), കിർക് മക്കൻസി (0) എന്നിവരുടെ വിക്കറ്റുകളാണ് വിൻഡീസിനു നഷ്ടമായത്. സ്പിന്നർ രവിചന്ദ്രൻ അശ്വിനാണ് രണ്ടു വിക്കറ്റും. ബ്രാത്‍വെയ്റ്റിനെ ഷോർട്ട് ഫൈൻ ലെഗിൽ ജയ്ദേവ് ഉനദ്കട്ടിന്റെ കയ്യിലെത്തിച്ച അശ്വിൻ മക്കൻസിയെ വിക്കറ്റിനു മുന്നിൽ കുരുക്കി.  

English Summary: India vs West Indies 2nd test match ends in draw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com