ADVERTISEMENT

മുംബൈ∙ ആരാധകർക്കായി മിറർ സെല്‍ഫി പുറത്തുവിട്ട് യുവ ക്രിക്കറ്റ് താരവും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെൻഡുൽക്കറുടെ മകനുമായ അർജുൻ തെന്‍‍ഡുല്‍ക്കർ. ഫിറ്റ്നസിൽ ഏറെ ശ്രദ്ധിക്കുന്ന താരം സിക്സ് പാക്ക് കാണിച്ചുള്ള ഫോട്ടോയാണ് ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. 23 വയസ്സുകാരനായ പേസർ ദേവ്ധർ ട്രോഫിയിൽ സൗത്ത് സോണിനു വേണ്ടിയാണ് ഇപ്പോൾ കളിക്കുന്നത്.

ആഭ്യന്തര ക്രിക്കറ്റിൽ ഗോവയുടെ താരമാണ് അർജുൻ. കരിയറിന്റെ തുടക്കത്തിൽ മുംബൈയിലാണു കളിച്ചിരുന്നതെങ്കിലും കൂടുതൽ അവസരങ്ങൾക്കായി അർജുൻ ഗോവയിലേക്കു മാറുകയായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് താരമാണ്. അടുത്തിടെ ബിസിസിഐ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടത്തിയ ഓൾ റൗണ്ടർമാർക്കായുള്ള ക്യാംപിൽ അര്‍ജുൻ തെൻഡുൽക്കറും പങ്കെടുത്തിരുന്നു.

English Summary: Arjun Tendulkar Shows His Six-Pack Abs In Insta Post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com