ഫീൽഡിങ് പാളി, മുതലാക്കി വിൻഡീസ്; ഷാർദൂൽ ഠാക്കൂറിനോടു ചൂടായി രോഹിത് ശർമ
Mail This Article
ബാർബഡോസ്∙ വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ ഇന്ത്യൻ താരം ഷാർദൂൽ ഠാക്കൂറിനോടു ചൂടായി ക്യാപ്റ്റൻ രോഹിത് ശർമ. ഷാർദൂൽ ഠാക്കൂർ ഫീൽഡിങ്ങിൽ പിഴവു വരുത്തിയതാണ് ഇന്ത്യൻ ക്യാപ്റ്റനെ പ്രകോപിപ്പിച്ചത്. വെസ്റ്റിൻഡീസ് ഇന്നിങ്സിനിടെ 19–ാം ഓവറിലാണു സംഭവം. ഷാർദൂലിന് ഫീല്‍ഡിങ്ങിൽ പിഴവു പറ്റിയതു മുതലെടുത്ത് വെസ്റ്റിൻഡീസ് ബാറ്റർ രണ്ട് റൺസ് അധികം സ്കോര്‍ ചെയ്തു. തുടർന്ന് രോഹിത് ഷാർദൂലിനെ ശകാരിക്കുകയായിരുന്നു.
മത്സരത്തിൽ മൂന്ന് ഓവറുകൾ പന്തെറിഞ്ഞ ഷാർദൂൽ ഠാക്കൂർ ഒരു വിക്കറ്റ് നേടിയിരുന്നു. 14 റൺസാണു താരം വഴങ്ങിയത്. മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റു ചെയ്ത വിൻഡീസിനെ 23 ഓവറിൽ വെറും 114 റൺസിന് എറിഞ്ഞൊതുക്കിയ ഇന്ത്യ 22.5 ഓവറിൽ ലക്ഷ്യം കാണുകയായിരുന്നു.
തകർപ്പൻ പ്രകടനം പുറത്തെടുത്ത ചൈനാമാൻ ബോളർ കുൽദീപ് യാദവാണു കളിയിലെ താരം. ജയത്തോടെ 3 മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. മൂന്ന് ഓവറിൽ ആറു റൺസ് മാത്രം വഴങ്ങിയ കുൽദീപ് യാദവ് നാലു വിക്കറ്റുകൾ വീഴ്ത്തി. മൂന്ന് വിക്കറ്റെടുത്ത് രവീന്ദ്ര ജജേഡയും തിളങ്ങി.
English Summary: Rohit Sharma loses his cool, abuses Shardul Thakur