75 പന്തിൽ 107, വെടിക്കെട്ട് സെഞ്ചറിയുമായി രോഹന് കുന്നുമ്മൽ, ദേവ്ധർ ട്രോഫി ദക്ഷിണ മേഖലയ്ക്ക്
Mail This Article
×
പുതുച്ചേരി ∙ മലയാളി താരം രോഹൻ കുന്നുമ്മലിന്റെ വെടിക്കെട്ട് സെഞ്ചറിയുടെ (75 പന്തിൽ 107) ബലത്തിൽ കിഴക്കൻ മേഖലയെ 45 റൺസിന് തോൽപിച്ച് ദക്ഷിണ മേഖല ദേവ്ധർ ട്രോഫി ചാംപ്യൻമാരായി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണ മേഖല 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 328 റൺസ് നേടി.
മറുപടി ബാറ്റിങ്ങിൽ കിഴക്കൻ മേഖലയുടെ പോരാട്ടം 46.1 ഓവറിൽ 283 റൺസിന് അവസാനിച്ചു. 65 പന്തിൽ 95 റൺസ് നേടിയ റിയാൻ പരാഗാണ് കിഴക്കൻ മേഖലയുടെ ടോപ് സ്കോറർ. രോഹനു പുറമേ ക്യാപ്റ്റൻ മയാങ്ക് അഗർവാളും (63) എൻ.ജഗദീശനും (54) ദക്ഷിണ മേഖലയ്ക്കായി അർധ സെഞ്ചറി നേടി.
English Summary: Century for Rohan Kunnummal in Deodhar Trophy
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.