ഇന്ത്യയിലെ ക്ഷീണം യുകെയിൽ അങ്ങ് തീര്‍ത്തു, 153 പന്തിൽ 244 റൺസ്; പൃഥ്വി ഷായുടെ ബാറ്റിങ് വെടിക്കെട്ട്
Mail This Article
ലണ്ടൻ ∙ ദേശീയ ക്രിക്കറ്റിലെ മോശം പ്രകടനങ്ങളുടെ നിരാശ തീർത്ത് തകർത്തടിച്ച പൃഥ്വി ഷായ്ക്ക് കൗണ്ടി ക്രിക്കറ്റിൽ ഉജ്വല ഇരട്ട സെഞ്ചറി (244). കൗണ്ടി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ സോമർസെറ്റിനെതിരായ മത്സരത്തിൽ നോർത്താംപ്ടൻഷെറിനായി ബാറ്റിങ്ങിനിറങ്ങിയ പൃഥ്വി 153 പന്തിൽ 28 ഫോറും 11 സിക്സറും ഉൾപ്പെടെയാണ് 244 റൺസെടുത്തത്.
ലിസ്റ്റ് എ ക്രിക്കറ്റിൽ തന്റെ രണ്ടാം ഇരട്ട സെഞ്ചറിയും ഒൻപതാം സെഞ്ചറിയും പൃഥ്വി ഇന്നലെ സ്വന്തമാക്കി. കൗണ്ടി ക്രിക്കറ്റിൽ മുംബൈ സ്വദേശിയുടെ ആദ്യ സീസണാണിത്. കൗണ്ടി ടീമിനായുള്ള ആദ്യ മത്സരത്തിൽ പൃഥ്വി ഷാ ഹിറ്റ് വിക്കറ്റായി പുറത്തായിരുന്നു. പന്തു നേരിടാനുള്ള ശ്രമത്തിനിടെ പൃഥ്വി ഷാ വിക്കറ്റിനു മുകളിലേക്കു വീഴുകയായിരുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗ് 2023 സീസണിൽ ഡല്‍ഹി ക്യാപിറ്റൽസ് താരമായിരുന്നു പൃഥ്വി ഷാ. ആദ്യ മത്സരങ്ങളിൽ തന്നെ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയ പൃഥ്വി ഷായെ ഡൽഹി ക്യാപിറ്റല്‍സ് പിന്നീട് പ്ലേയിങ് ഇലവനിൽനിന്ന് ഒഴിവാക്കിയിരുന്നു. കടുത്ത സമ്മർദത്തിലാണു ജീവിതം മുന്നോട്ടുപോകുന്നതെന്ന് യുവതാരം അടുത്തിടെ പ്രതികരിച്ചിരുന്നു.
English Summary: Prithvi Shaw's remarkable double century in County cricket