ADVERTISEMENT

ബെംഗളൂരു ∙ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ദേവ്ധർ ട്രോഫിയിലെ മികച്ച പ്രകടനത്തിനു പിന്നാലെ കേരള താരം രോഹൻ കുന്നുമ്മൽ ഐപിഎൽ ടീം ഡൽഹി ക്യാപിറ്റൽസിന്റെ സിലക്‌ഷൻ ക്യാംപിൽ. സിലക്‌ഷൻ ക്യാംപിലെയും ട്രയൽസിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഐപിഎൽ ടീമുകൾ ആഭ്യന്തര താരങ്ങളെ തിരഞ്ഞെടുക്കുന്നത്.

ഇതോടെ രോഹന്റെ ഐപിഎൽ അരങ്ങേറ്റത്തിനുള്ള വഴി തെളിഞ്ഞേക്കും. ദേവ്ധർ ട്രോഫിയിൽ ദക്ഷിണ മേഖല ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന രോഹൻ ടൂർണമെന്റി‍ൽ 62.20 ശരാശരിയിൽ 311 റൺസ് നേടി റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാമതെത്തിയിരുന്നു. ഫൈനലിൽ രോഹന്റെ സെഞ്ചറിയുടെ ബലത്തിലാണ് ദക്ഷിണ മേഖല ചാംപ്യൻമാരായത്.

English Summary: Rohan S Kunnummal selected to Delhi Capitals selection camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com