ADVERTISEMENT

ലണ്ടൻ ∙ കൗണ്ടി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഉജ്വല ഫോമിൽ തുടരുന്ന ഇന്ത്യൻ താരം പൃഥ്വി ഷായ്ക്ക് രണ്ടാം മത്സരത്തിലും സെഞ്ചറി. 76 പന്തിൽ 125 റൺസ് നേടിയ പൃഥ്വി ഷായുടെ മിന്നൽ ബാറ്റിങ്ങിന്റെ കരുത്തിൽ ഡെറത്തിനെതിരായ മത്സരത്തിൽ നോർതാംപ്ടൻഷർ 6 വിക്കറ്റിനു വിജയിച്ചു. 15 ഫോറും 7 സിക്സും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്സ്. 

മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ഡെറം നോർതാംപ്ടൻഷറിനു മുന്നിൽ 199 റൺസിന്റെ വിജയലക്ഷ്യമാണു വച്ചത്. ഓപ്പണറായി ഇറങ്ങി തുടക്കം മുതൽ അക്രമിച്ചു കളിച്ച പൃഥ്വി ഷാ ലിസ്റ്റ് എ ക്രിക്കറ്റില്‍ തന്റെ 10–ാം ശതകം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞയാഴ്ച സോമർസെറ്റിനെതിരായ മത്സരത്തിൽ പൃഥ്വി ഇരട്ട സെഞ്ചറി (244) നേടിയിരുന്നു.

English Summary: Prithvi Shaw slams another hundred in English One Day Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com