ADVERTISEMENT

ഫ്ലോറിഡ∙ വെസ്റ്റിൻഡീസിനെതിരായ ആദ്യ രണ്ടു ട്വന്റി20 മത്സരങ്ങൾ തോറ്റുപോയെങ്കിലും മൂന്നും നാലും മത്സരങ്ങൾ ജയിച്ച് ഇന്ത്യ പരമ്പരയിൽ തിരിച്ചെത്തിയിരുന്നു. മൂന്നാം മത്സരത്തിൽ വിൻഡീസ് താരം നിക്കോളാസ് പുരാൻ തിളങ്ങാതെ പോയതാണ് ഇന്ത്യൻ വിജയത്തിൽ നിര്‍ണായകമായത്. ഈ കളിക്കു ശേഷം മാധ്യമങ്ങളോടു സംസാരിച്ചപ്പോൾ അടുത്ത കളിയിൽ നിക്കോളാസ് പുരാൻ വലിയ ഷോട്ടുകൾക്കു ശ്രമിക്കണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ‌ ഹാർദിക് പാണ്ഡ്യ വെല്ലുവിളിച്ചിരുന്നു. എന്നാൽ‌ അതിനുള്ള മറുപടി പുരാൻ നൽകിയത് അഞ്ചാം ട്വന്റി20യിലായിരുന്നു.

 

‘‘അതേ, നിക്കിക്ക് (നിക്കോളാസ് പുരാൻ) വമ്പനടികൾ നടത്താൻ താൽപര്യമുണ്ട്. എന്റെ പന്തിൽ അടിക്കാൻ അദ്ദേഹം ശ്രമിക്കട്ടെ. അതാണു പ്ലാൻ, ഇതുപോലുള്ള മത്സരങ്ങളാണ് ഞാൻ ആഗ്രഹിക്കുന്നത്. നാലാം മത്സരത്തില്‍ പുരാൻ എനിക്കെതിരെ ഇങ്ങനെ കളിക്കുമെന്നും വിക്കറ്റ് സമ്മാനിക്കുമെന്നുമാണു പ്രതീക്ഷ.’’– പാണ്ഡ്യ പ്രതികരിച്ചു. പാണ്ഡ്യയുടെ ഒരു ഓവറിൽ തന്നെ രണ്ടു സിക്സുകളാണ് അഞ്ചാം ട്വന്റി20യിൽ പുരാൻ പറത്തിയത്. തകർപ്പൻ ‘മറുപടി’ സ്റ്റോറിയാക്കി പുരാൻ ഇൻസ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തു.

 

അഞ്ചാം ട്വന്റി20യില്‍ 35 പന്തുകൾ നേരിട്ട നിക്കോളാസ് പുരാന്‍ 47 റൺസാണു നേടിയത്. തിലക് വർമയുടെ പന്തിൽ ഹാർദിക് പാണ്ഡ്യ ക്യാച്ചെടുത്ത് പുരാനെ പുറത്താക്കി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു, 18 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് വിജയ റൺസ് കുറിച്ചു. വെസ്റ്റിൻഡീസ് എട്ടു വിക്കറ്റിനു വിജയിച്ചപ്പോൾ ഇന്ത്യയ്ക്കു പരമ്പരയും നഷ്ടമായി. നിക്കോളാസ് പുരാനാണു പരമ്പരയിലെ താരം. 

 

English Summary: Hardik Pandya Said Let Nicholas Pooran Hit Me, West Indies Star Responds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com