കനത്ത മഴ: ഇന്ത്യ– അയർലൻഡ് മൂന്നാം ട്വന്റി20 ടോസ് പോലും ഇടാനാകാതെ ഉപേക്ഷിച്ചു
Mail This Article
ഡബ്ലിൻ ∙ ഇന്ത്യ– അയർലൻഡ് മൂന്ന ട്വന്റി20 മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്ന് ടോസ് പോലും ഇടാനാകാതെ വന്നതോടെയാണ് മത്സരം ഉപേക്ഷിച്ചത്. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച് ഇന്ത്യ, പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.
വൈറ്റ് വാഷ് ഒഴിവാക്കാൻ ജയം അനിവാര്യമായിരുന്ന അയർലൻഡിന് മത്സരം ‘വാഷ് ഔട്ട്’ ആയതോടെ ആ പ്രതീക്ഷയും ഒലിച്ചു പോയി. ഇന്ത്യൻ നായകനായി പരമ്പരയിലൂടെ രാജ്യാന്തര ക്രിക്കറ്റിലേക്ക് ഒന്നര വർഷത്തിനു ശേഷം തിരിച്ചെത്തിയ ജസ്പ്രീത് ബുമ്രയാണ് പ്ലെയർ ഓഫ് ദ് ടൂർണമെന്റ്.
അതേസമയം, ഏഷ്യാ കപ്പ്, ഏഷ്യൻ ഗെയിംസ്, ലോകകപ്പ് ടൂർണമെന്റുകൾക്കു മുൻപ് ടീം ഇന്ത്യ കളിക്കേണ്ടിയിരുന്ന അവസാന ട്വന്റി20 മത്സരമാണ് ഉപേക്ഷിച്ചത്. അതിനാൽ ബെഞ്ച് സ്ട്രെങ്ത് പരീക്ഷിക്കാനും ഫോം നഷ്ടപ്പെട്ട താരങ്ങൾക്ക് ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള അവസാന അവസരമാണ് നഷ്ടമായത്.
English Summary : India vs Ireland third Twenty20 Abandoned