ADVERTISEMENT

പല്ലെക്കലെ ∙ ഏഷ്യാ കപ്പിൽ ‘മഴക്കളി’ പതിവായതോടെ നോക്കൗട്ട് മത്സരങ്ങൾ പ്രധാന വേദിയായ കൊളംബോയിൽ നിന്നു മാറ്റാൻ ആലോചന. സൂപ്പർ ഫോർ മത്സരങ്ങളും ഫൈനലുമാണ് കൊളംബോയിൽ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ വരും ദിവസങ്ങളിൽ മഴ കനത്തേക്കുമെന്ന മുന്നറിയിപ്പ് ലഭിച്ചതോടെയാണ് നോക്കൗട്ട് മത്സരങ്ങൾക്ക് മറ്റു വേദികൾ അന്വേഷിക്കാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തീരുമാനിച്ചത്. പല്ലെക്കലെ, ഹമ്പൻതോട്ട, ധാംബുള്ള എന്നീ വേദികളാണ് പരിഗണനയിലുള്ളത്. എന്നാൽ ഇതിൽ ധാംബുള്ളയിൽ മാത്രമാണ് നിലവിൽ ഭേദപ്പെട്ട കാലാവസ്ഥ.

വിമർശനം കടുപ്പിച്ച് പാക്കിസ്ഥാൻ

മഴമൂലം ഏഷ്യാ കപ്പ് മത്സരങ്ങൾ ഉപേക്ഷിക്കുകയും വൈകുകയും ചെയ്യുന്നതിനെതിരെ വിമർശനവുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ഇന്ത്യയ്ക്ക് പാക്കിസ്ഥാനിൽ കളിക്കാൻ താൽപര്യമില്ലെങ്കിൽ ഏഷ്യാ കപ്പ് യുഎഇയിൽ നടത്താമെന്ന് അറിയിച്ചിരുന്നതായും ഇത് ഇന്ത്യ നിരാകരിച്ചതാണ് പ്രശ്നങ്ങൾക്കു കാരണമെന്നും പിസിബി മുൻ ചെയർമാൻ നജാം സേത്തി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇന്ത്യൻ ടീം സ്പോർട്സിനു മുകളിൽ രാഷ്ട്രീയം കണ്ടതാണ് കാരണമായതെന്നും സേത്തി കുറ്റപ്പെടുത്തി.  ശ്രീലങ്കയിൽ മഴഭീഷണി തുടരുന്ന സാഹചര്യത്തിൽ ബാക്കിയുള്ള മത്സരങ്ങൾ പാക്കിസ്ഥാനിൽ നടത്താമെന്ന് പിസിബി ചെയർമാൻ സാക്ക അഷറഫ് അറിയിച്ചു. എന്നാൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

English Summary: Super-4 matches likely to be shifted from rain-hit Colombo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com