ഹായ്, എന്റെ ഡാഡി ടീമിലുണ്ട്! ന്യൂസീലൻഡിന്റെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത് കുടുംബാംഗങ്ങൾ
Mail This Article
ഓക്ക്‌ലൻഡ് ∙ ‘‘ബ്ലാക്ക് ക്യാപ്സ് നമ്പർ 161 മൈ ഡാഡി, കെയ്ൻ വില്യംസൻ’’– ജന്മദിനാശംസയല്ല; ഏകദിന ലോകകപ്പിനുള്ള ന്യൂസീലൻഡ് ടീം പ്രഖ്യാപനമാണ്! ടീം സിലക്ടറോ പരിശീലകനോ ടീമിനെ പ്രഖ്യാപിക്കുന്നതിനു പകരം കിവീസ് ടീം ഇത്തവണ അതിനായി ചുമതലപ്പെടുത്തിയത് താരങ്ങളുടെ കുടുംബാംഗങ്ങളെ. പ്രത്യേക വിഡിയോയിലൂടെയാണ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്.
ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ ഭാര്യയും മക്കളും മുതൽ ഓൾറൗണ്ടർ ജയിംസ് നീഷമിന്റെ മുത്തശ്ശി വരെ വിഡിയോയിൽ പങ്കുചേർന്നു. കളിക്കാരുടെ ഒന്നാം നമ്പർ ആരാധകർ ഇതാ ഞങ്ങളുടെ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിക്കുന്നു എന്ന അടിക്കുറിപ്പോടെ കിവീസ് ടീം സമൂഹമാധ്യങ്ങളിൽ പങ്കുവച്ച വിഡിയോയ്ക്ക് വൻവരവേൽപ്പാണ് ലഭിച്ചത്. പരുക്കുമൂലം ഇപ്പോൾ വിശ്രമിക്കുന്ന കെയ്ൻ വില്യംസൻ തന്നെയാണ് ടീമിന്റെ ക്യാപ്റ്റൻ.
ടീം: കെയ്ൻ വില്യംസൻ (ക്യാപ്റ്റൻ), ട്രെന്റ് ബോൾട്ട്, മാർക് ചാപ്മാൻ, ഡെവൻ കോൺവേ (വിക്കറ്റ് കീപ്പർ), ലോക്കി ഫെർഗൂസൻ, മാറ്റ് ഹെൻറി, ടോം ലാതം (വിക്കറ്റ് കീപ്പർ), ഡാരിൽ മിച്ചൽ, ജിമ്മി നീഷം, ഗ്ലെൻ ഫിലിപ്സ് (വിക്കറ്റ് കീപ്പർ), രചിൻ രവീന്ദ്ര, മിച്ചൽ സാന്റ്‌നർ, ഇഷ് സോധി, ടിം സൗത്തി, വിൽ യങ്. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനോട് ‘ബൗണ്ടറി എണ്ണത്തിന്റെ’ കണക്കിലാണ് ന്യൂസീലൻഡ് പരാജയപ്പെട്ടത്. ഇത്തവണ ഒക്ടോബർ 5ന് ലോകകപ്പ് ഉദ്ഘാടനമത്സരത്തിൽ നേരിടുന്നതും ഇംഗ്ലണ്ടിനെത്തന്നെ.
English Summary: Family members of New Zealand players announce WC squad