കൗണ്ടിയിൽ മിന്നിത്തിളങ്ങി ചെഹൽ; 10 ഓവറുകൾ മെയ്ഡന്, മൂന്ന് വിക്കറ്റ് വീഴ്ത്തി
Mail This Article
×
കെന്റ് (ഇംഗ്ലണ്ട്) ∙ ഏഷ്യാകപ്പ്, ലോകകപ്പ് ടീമുകളിൽ ഇടംകിട്ടാതെ പോയ ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചെഹലിന് ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റ് ചാംപ്യൻഷിപ്പിൽ മികച്ച തുടക്കം. കെന്റിനു വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ നോട്ടിങ്ങാംഷെറിനെതിരെ ചെഹൽ 29 ഓവറിൽ 63 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. ചെഹലിന്റെ 10 ഓവറുകൾ മെയ്ഡനായിരുന്നു. നോട്ടിങ്ങാമിനെ 265 റൺസിനു പുറത്താക്കിയ കെന്റിന് 181 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുണ്ട്.
English Summary: Chahal shines on his county cricket debut
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.