ADVERTISEMENT

ലണ്ടൻ ∙ ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഇംഗ്ലണ്ടിനെ ജയത്തിലേക്ക് നയിച്ചത് ബെൻ സ്റ്റോക്സിന്റെ ഉജ്വല ഇന്നിങ്സാണ്. നാലാമനായി ഇറങ്ങി, 124 പന്തിൽനിന്ന് 182 റൺസാണ് സ്റ്റോക്സ് അടിച്ചു കൂട്ടിയത്. ടീം സ്കോർ 2ന് 13 എന്ന നിലയിലുള്ളപ്പോഴാണ് സ്റ്റോക്സ് ക്രീസിലെത്തുന്നത്. അവിടെനിന്ന് ഇംഗ്ലണ്ട് സ്കോർ 350 കടത്തുന്നതിൽ അദ്ദേഹത്തിന്റെ ഇന്നിങ്സ് നിർണായകമായി. 

രാജ്യാന്തര ഏകദിനത്തിൽ ഒരു ഇംഗ്ലിഷ് താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡാണ് സ്റ്റോക്സ് സ്വന്തം പേരിൽ കുറിച്ചത്. 2018ൽ ഓസ്ട്രേലിയയ്ക്കെതിരെ 180 റൺസ് നേടിയ ജേസൺ റോയിയുടെ റെക്കോർഡാണ് സ്റ്റോക്സ് തകർത്തത്. ഏകദിനത്തിൽ നാലാം നമ്പരിലോ അതിനു താഴെയോ ബാറ്റു ചെയ്ത് നേടുന്ന രണ്ടാമത്തെ ഉയർന്ന സ്കോറും കൂടിയാണിത്. 189 റൺസ് നേടിയിട്ടുള്ള വെസ്റ്റിൻഡീസ് ഇതിഹാസം വിവ് റിച്ചാർഡ്സ് ആണ് ഈ പട്ടിയിൽ ഒന്നാമൻ.

കഴിഞ്ഞ വർഷം വിരമിക്കൽ പ്രഖ്യാപിച്ച സ്റ്റോക്സിനെ, ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ഇംഗ്ലണ്ട് ടീം തിരികെ എത്തിക്കുകയായിരുന്നു. താരം ഫോമിലേക്ക് ഉയർന്നതോടെ ടീമിന്റെ പ്രതീക്ഷകളും സജീവമാവുകയാണ്. 2019ലെ ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിന്റെ വിജയശിൽപിയായിരുന്നു സ്റ്റോക്സ്. 

സ്റ്റോക്സിന്റെ സെഞ്ചറിയുടെ മികവിൽ ന്യൂസീലൻഡിനെതിരായ മത്സരത്തിൽ 181 റൺസിനാണ് ഇംഗ്ലണ്ട് ജയിച്ചത്. ഇതോടെ 4 മത്സര പരമ്പരയിൽ ഇംഗ്ലണ്ട് 2–1ന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 48.1 ഓവറിൽ 368 റൺസ് നേടി. ഡേവിഡ് മലാൻ 95 പന്തിൽ 96 റൺസെടുത്തു. ന്യൂസീലൻഡിനു വേണ്ടി ട്രെന്റ് ബോൾട്ട് 5 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ന്യൂസീലൻഡിന്റെ പോരാട്ടം 39 ഓവറിൽ 187 റൺസിൽ അവസാനിച്ചു. 

English Summary: Ben Stocks 182 runs knock sets news all time English Record

English Summary : England defeated newzealand in third ODI match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com